മംഗലപുരം: ബൈക്കിൽ എത്തിയ സംഘം വീട്ടമ്മയുടെ മാല കവർന്നു. കോരാണി സ്വദേശിനി അംബികയുടെ രണ്ട് പവൻ വരുന്ന മാലയാണ് മംഗലപുരത്ത് കവർന്നത്.ബൈക്കിലെത്തിയവരിൽ പിന്നിലിരുന്നയാൾ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന അംബികയുടെ പിന്നാലെയെത്തിയാണ് മാല കവർന്നത്.
ഇതിനായി ബൈക്കിൽ എത്തിയ സംഘം വളരെനേരം വഴിയിൽ കാത്തുനിൽക്കുകയായിരുന്നു. പരിസരത്ത് ആളില്ലെന്ന് ഉറപ്പുവരുത്തിയശേഷമായിരുന്നു സംഘം മാല പൊട്ടിച്ചത്. അംബിക പിന്നാലെ ഓടിയെങ്കിലും സ്റ്റാർട്ട് ചെയ്തിരുന്ന ബൈക്കിൽ ഓടിക്കയറി രക്ഷപ്പെട്ടു. മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും മംഗലപുരം പോലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.