വി​നോ​ദ്

പി​താ​വി​നെ കൊ​ന്ന യു​വാ​വി​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും പി​ഴ​യും

തി​രു​വ​ന​ന്ത​പു​രം: സ​മ്മാ​നാ​ർ​ഹ​മാ​യ ലോ​ട്ട​റി ടി​ക്ക​റ്റ്​ ല​ഭി​ക്കാ​നാ​യി പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​ക​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും. നെ​ടു​മ​ങ്ങാ​ട് വേ​റ്റി​കോ​ണം മാ​ട​വ​ന​ലെ​യ്ൻ വി​നോ​ദ്ഭ​വ​നി​ൽ ശ​ശി എ​ന്ന ആ​ന്‍റ​ണി​യെ (80) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ മ​ക​ൻ വി​നോ​ദി​നെ​യാ​ണ് (40) കോ​ട​തി ശി​ക്ഷി​ച്ച​ത്. ഒ​ന്നാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി കെ.​പി. അ​നി​ൽ​കു​മാ​റാ​ണ്​ ശി​ക്ഷ വി​ധി​ച്ച​ത്. 2022 ജൂ​ലൈ 19നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ലോ​ട്ട​റി​വി​ൽ​പ​ന​ക്കാ​ര​നാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട ആ​ന്‍റ​ണി. ഇ​യാ​ളു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന സ​മ്മാ​നാ​ർ​ഹ​മാ​യ ടി​ക്ക​റ്റ് വേ​ണ​മെ​ന്ന് വി​നോ​ദ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​വ ന​ൽ​കാ​ൻ ആ​ന്‍റ​ണി കൂ​ട്ടാ​ക്കി​യി​ല്ല. ഈ ​ദേ​ഷ്യ​ത്തി​ന് പ്ര​തി ആ​ന്‍റ​ണി​യെ ആ​ക്ര​മി​ച്ച്​ ഗു​രു​ത​ര പ​രി​ക്കേ​ൽ​പ്പി​ച്ചു.

ബാ​ഹ്യ​മാ​യ പ​രി​ക്കു​ക​ൾ പ്ര​ക​ട​മാ​യി​ല്ലെ​ങ്കി​ലും ത​ല​ക്കേ​റ്റ ഗു​രു​ത​ര പ​രി​ക്കി​ലൂ​ടെ​യു​ണ്ടാ​യ ആ​ന്ത​രി​ക ര​ക്​​ത​സ്രാ​വ​മാ​ണ്​ മ​ര​ണ​ത്തി​ന്​ കാ​ര​ണ​മാ​യ​ത്. സം​ഭ​വ​ത്തി​ന്​ ശേ​ഷം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ 24 ദി​വ​സ​ത്തി​നു​ ശേ​ഷ​മാ​ണ്​ ശ​ശി മ​രി​ച്ച​ത്. ദൃ​ക്സാ​ക്ഷി​ക​ളു​ടെ മൊ​ഴി​യാ​ണ്​ കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. വി​നോ​ദ്​ ആ​ന്‍റ​ണി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന മൊ​ഴി​യാ​ണ്​ ദൃ​ക്സാ​ക്ഷി​ക​ൾ ന​ൽ​കി​യ​ത്. എ​ന്നാ​ൽ, ശ​ശി​യു​ടെ ശ​രീ​ര​ത്തി​ൽ പ​രി​ക്കു​ക​ളി​ല്ലെ​ന്നും പ്രാ​യാ​ധി​ക്യ​ത്താ​ലാ​ണ്​ മ​ര​ണ​മെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. എ​ന്നാ​ൽ, മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ പ്രോ​സി​ക്യൂ​ഷ​ൻ ഈ ​വാ​ദ​ങ്ങ​ളെ ഖ​ണ്ഡി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്ന് 16 സാ​ക്ഷി​ക​ളെ​യും 47 രേ​ഖ​ക​ളും മൂ​ന്ന്​ തൊ​ണ്ടി​മു​ത​ലു​ക​ളും രേ​ഖ​പ്പെ​ടു​ത്തി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഡി.​ജി. റെ​ക്സ് ഹാ​ജ​രാ​യി.

Tags:    
News Summary - Young man who killed his father gets life imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.