ഡോ​ക്ട​ര്‍മാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് ഓ​ഫി​സി​നു മു​ന്നി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ യോ​ഗം കെ.​ജി.​എം.​സി.​ടി.​എ സം​സ്ഥാ​ന

പ്ര​സി​ഡ​ന്റ് ടി. ​റോ​സ് നാ​രാ ബീ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന; മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​തി​ഷേ​ധ യോ​ഗം, കൂ​ട്ട​രാ​ജി സ​മ​ര്‍പ്പി​ക്കാ​ന്‍ ഡോ​ക്ട​ര്‍മാ​ർ

മെ​ഡി​ക്ക​ൽ കോ​ള​ജ്: സ​ര്‍ക്കാ​ര്‍ത​ല​ത്തി​ല്‍ തു​ട​രു​ന്ന അ​വ​ഗ​ണ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ര്‍മാ​ര്‍ പ്ര​തി​ഷേ​ധ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. കെ.​ജി.​എം.​സി.​ടി.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സൂ​പ്ര​ണ്ട് ഓ​ഫി​സി​നു മു​ന്നി​ല്‍ ന​ട​ത്തി​യ യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ടി. ​റോ​സ് നാ​രാ ബീ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ​ക്ട​ര്‍മാ​രു​ടെ അ​നി​ശ്ചി​ത​കാ​ല സ​മ​രം ഒ​ത്തു​തീ​ര്‍പ്പാ​ക്കു​ന്ന​തി​ല്‍ സ​ര്‍ക്കാ​ര്‍ കാ​ണി​ക്കു​ന്ന നി​സ്സം​ഗ​ത​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സ​മ​രം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കാ​ന്‍ ഡോ​ക്ട​ര്‍മാ​രു​ടെ സം​ഘ​ട​ന തീ​രു​മാ​നി​ച്ചു.

നി​ല​വി​ല്‍ ഡോ​ക്ട​ര്‍മാ​ര്‍ ന​ട​ത്തു​ന്ന നി​രാ​ഹാ​രം 32 ദി​വ​സം പി​ന്നി​ട്ടു. ഒ.​പി ബ​ഹി​ഷ്‌​ക​ര​ണ​വും അ​ക്കാ​ദ​മി​ക് ബ​ഹി​ഷ്‌​ക​ര​ണ​വും പ​തി​നൊ​ന്നാം ദി​വ​സ​ത്തി​ലേ​ക്കും ക​ട​ന്നു. അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ​ക​ളു​ടെ ബ​ഹി​ഷ്‌​ക​ര​ണം വെ​ള്ളി​യാ​ഴ്ച എ​ട്ടാം ദി​വ​സം പി​ന്നി​ട്ടു. പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നാ​യി ധ​ന​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന ച​ര്‍ച്ച​ക​ളി​ല്‍ നി​ന്ന് അ​ധി​കൃ​ത​ര്‍ പി​ന്നോ​ട്ടു​പോ​യ​ത് ഡോ​ക്ട​ര്‍മാ​രെ ചൊ​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ.​പി ബ​ഹി​ഷ്‌​ക​ര​ണം തു​ട​രു​ന്ന​തി​നാ​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും കു​റ​ഞ്ഞു​തു​ട​ങ്ങി. കൂ​ടു​ത​ല്‍ പേ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ച്ചു തു​ട​ങ്ങി.

സ​മ​ര​ത്തി​ന്റെ തു​ട​ക്ക​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍ ഒ.​പി പ​രി​സ​ര​ത്ത് ത​ടി​ച്ചു​കൂ​ടി​യി​രു​ന്ന​താ​ണ്. സ​മ​രം നീ​ണ്ടു​പോ​കു​മെ​ന്ന തി​രി​ച്ച​റി​വാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ച്ച​ത്. അ​തേ​സ​മ​യം അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ ബ​ഹി​ഷ്‌​ക​ര​ണം മാ​ത്ര​മെ​ന്നു പ​റ​യു​മ്പോ​ഴും സ​മ​രം ആ​ഴ്ച​ക​ള്‍ പി​ന്നി​ട്ട​തോ​ടെ ശ​സ്ത്ര​ക്രി​യ​ക്ക് തീ​യ​തി അ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന രോ​ഗി​ക​ളും ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. സ​മ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തെ​യും കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. സ​മ​രം അ​ടി​ച്ച​മ​ര്‍ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ്രി​ന്‍സി​പ്പ​ല്‍മാ​രെ​യും വ​കു​പ്പു​മേ​ധാ​വി​ക​ളെ​യും ഡോ​ക്ട​ര്‍മാ​രെ​യും തേ​ജോ​വ​ധം ചെ​യ്യു​ക​യും സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ക​യും ചെ​യ്യു​ന്ന അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് തി​ങ്ക​ളാ​ഴ്ച ഡി.​എം.​ഇ ഓ​ഫി​സി​ലേ​ക്ക് ഡോ​ക്ട​ര്‍മാ​ര്‍ മാ​ര്‍ച്ച് ന​ട​ത്തും.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഡോ​ക്ട​ര്‍മാ​ര്‍ അ​ധ്യാ​പ​ന​ത്തി​നും രോ​ഗീ​പ​രി​ച​ര​ണ​ത്തി​നും പു​റ​മെ​യാ​യി നി​ര്‍വ​ഹി​ക്കു​ന്ന അ​ധി​ക അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ചു​മ​ത​ല​ക​ളി​ല്‍നി​ന്ന് വി​ട്ടു​നി​ല്‍ക്കാ​നും ഇ​ത്ത​രം സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് മാ​റി കൂ​ട്ട​രാ​ജി സ​മ​ര്‍പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.

രാ​ജി​വെ​ക്കു​ന്ന അ​ധി​ക ചു​മ​ത​ല​ക​ളു​ടെ കോ​ള​ജ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ലി​സ്റ്റ് തി​ങ്ക​ളാ​ഴ്ച മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ക്ക് സ​മ​ര്‍പ്പി​ക്കും. സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ച്ച് ശ​നി​യാ​ഴ്ച മാ​ര​ത്ത​ണ്‍ മാ​സ്റ്റ​ര്‍ പെ​രു​ന്ന​ല്ലി കൃ​ഷ്ണ​കു​മാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ ര​ണ്ടു മ​ണി​ക്കൂ​ര്‍ ക​ണ്ണു​ക​ള്‍ മൂ​ടി​ക്കെ​ട്ടി ഓ​ടും.

Tags:    
News Summary - Government neglect; protest meeting at medical college, doctors to submit resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.