പാൻമസാല കടത്ത് സജീവം; പ്രതിഫലം 5000 രൂപ പുനലൂർ: കോവിഡ് കാലത്തും തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തുന്നത് പതിനായിരക്കണക്കിന് പായ്ക്കറ്റ് പാൻമസാല ഉൽപന്നങ്ങൾ. പച്ചക്കറിയുടെ മറവിൽ ഒളിച്ചുകടത്തുന്നതിന് ഒരുതവണ അയ്യായിരം രൂപയാണ് പ്രതിഫലം നൽകുന്നത്. ആഴ്ചയിൽ അഞ്ചുദിവസം പാൻമസാല കടത്തുന്നുണ്ടെന്ന് കഴിഞ്ഞദിവസം പുനലൂരിൽ പിടിയിലായവർ വെളിപ്പെടുത്തിയിരുന്നു. കൊട്ടാരക്കര, കുണ്ടറ, കണ്ണനല്ലൂർ മേഖലയിലേക്ക് പച്ചക്കറി എത്തിക്കുന്ന വാഹനങ്ങളിലുള്ളവരാണ് പിടിയിലായത്.ആലംകുളം, പാവൂർസത്രം, സുരണ്ട മാർക്കറ്റുകളിൽ നിന്നും കൊല്ലത്തെ പ്രധാന കമ്പോളങ്ങളിൽ പച്ചക്കറി എത്തിക്കുന്ന തമിഴ്നാട് ലോബി ഉൾപ്പെട്ട സംഘമാണ് കടത്തിന് പിന്നിൽ. തമിഴ്നാട്ടിൽ 10 രൂപക്ക് താഴെ ലഭിക്കുന്ന ഒരു പായ്ക്കറ്റ് പാൻമസാല ഇവിടെ എത്തിച്ച് നൂറുരൂപക്ക് വരെ വിൽക്കുന്നു. കൊല്ലം ഭാഗത്ത് പാൻമസാല എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് കഴിഞ്ഞദിവസം പിടിയിലായത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിപണി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയ സംഘമാണ് പാൻമസാല കടത്തിൻെറ മൊത്തത്തിലുള്ള നിയന്ത്രണം കൈയാളുന്നതത്രെ.ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിലെ പതിവ് പരിശോധനക്ക് ശേഷമാണ് വാഹനങ്ങളെല്ലാം കടത്തിവിടുന്നത്. പാൻമസാല കടത്തുന്നത് പിടികൂടിയാൽ വണ്ടിയിലുള്ളവരിൽനിന്ന് നിസ്സാര തുക പിഴയീടാക്കി വിട്ടയക്കുകയാണ് പതിവ്. പാൻമസാല ഒഴികെ വാഹനവും അതിലുള്ള സാധനങ്ങളും വിട്ടുനൽകും. ഇതിന്പിന്നിലുള്ളവരെ കണ്ടെത്താറില്ല. ഇത് അതിർത്തികടന്നുള്ള കടത്തിന് അനുകൂല സാഹചര്യമൊരുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.