ചീനിമുത്തു
നെടുങ്കണ്ടം: കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞ രണ്ടാം പ്രതിയെ എട്ട് വര്‍ഷത്തിനുശേഷം തമിഴ്നാട് വനത്തില്‍നിന്ന് എക്സൈസ് പിടികൂടി. ഇടമലക്കുടി സ്വദേശി ചീനിമുത്തുവിനെയാണ് (48) എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്.
തമിഴ്നാട് തിരുപ്പൂര്‍ ജില്ലയില്‍ ആനമല വനത്തിനുള്ളില്‍ മേല്ക്കുറുമേല് ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്നു. ആനമല ടൈഗര്‍ റിസര്‍വിനുള്ളില്‍ വാഹനത്തിലും കാല്‍നടയായും എക്ൈസസുകാര് 45 കിലോമീറ്ററോളം സഞ്ചരിച്ച് രണ്ട് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലത്തെത്തിയത്.
എക്സൈസ് സ്പെഷല്‍ സ്ക്വാഡ് 2017ല്‍ ഇടമലക്കുടിയില്‍നിന്ന് 90 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിയുകയായിരുന്നു. ഒന്നാം പ്രതിയെ തൊടുപുഴ എന്‍.ഡി.പി.എസ് കോടതി 14 വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചിരുന്നു.
എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രഞ്ജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) ബിനോയ് കെ.ജെ. പ്രിവന്റിവ് ഓഫിസര്‍മാരായ (ഗ്രേഡ്) പി.എം. ജലീല്‍, കെ.എന്‍. സിജുമോന്‍,സിവില്‍ എക്സൈസ് ഓഫിസര്‍ വൈ. ക്ലമന്റ് എന്നിവരാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.