ഒളിച്ചോടി വിവാഹിതയായ 44കാരിയും യുവാവും അറസ്റ്റിൽ

നെടുമങ്ങാട്: രണ്ട് പെൺമക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച്​ . നെടുമങ്ങാട് കരിപ്പൂര് കാരാന്തല എം.എസ് കോട്ടേജ് ഇടവിളാകം വീട്ടിൽ മിനിമോൾ (44), കാച്ചാണി ഊന്നംപാറ ഷൈജു ഭവനിൽ ഷൈജു (30) എന്നിവരെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്. ഗൾഫിൽനിന്ന്​ നാട്ടിലെത്തിയ ഭർത്താവ് ഭാര്യയെ കാണാനില്ലെന്ന് വലിയമല പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്​. അഞ്ച് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. 17ന് കാച്ചാണിയിലെ ഒരു ഓഡിറ്റോറിയത്തിലാണ്​ വിവാഹിതരായത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി. മിനിമോളെ കോടതി റിമാൻഡ് ചെയ്തു. ഷൈജുവിനെ ജാമ്യത്തിൽ വിട്ടു. udayipp ഫോട്ടോ :അറസ്റ്റിലായ മിനിമോൾ, ഷൈജു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.