കോവിഡ് േപ്രാട്ടോകോൾ ലംഘനം; 39 കടയുടമകൾക്കെതിരെ നടപടി

കോവിഡ് േപ്രാട്ടോകോൾ ലംഘനം; 39 കടയുടമകൾക്കെതിരെ നടപടി* നിയമംലംഘിച്ച്​ പുറത്തിറക്കിയ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു കൊല്ലം: സിറ്റി പൊലീസിന്​ കീഴി​െല വിവിധ സ്​റ്റേഷൻ പരിധികളിൽ നടത്തിയ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 83 പേർക്കെതിരെ 80 കേസുകൾ രജിസ്​റ്റർ ചെയ്തു. പൊതുസ്​ഥലങ്ങളിൽ മാസ്​ക് ധരിക്കണമെന്ന നിർദേശം അവഗണിച്ചതിന് 311 പേർക്കെതിരെ നടപടിയെടുത്തു. നിബന്ധന ലംഘിച്ച് വാഹനം നിരത്തിലിറക്കിയതിനും, സാമൂഹിക അകലം പാലിക്കാത്തതിനുമായി 92 പേരിൽനിന്ന് കേരള എപ്പിഡെമിക് ഡിസീസസ്​ ഓർഡിനൻസ്​ പ്രകാരം പിഴ ഈടാക്കി. ശുചീകരണ സംവിധാനങ്ങൾ ഒരുക്കാതെ വ്യാപാരസ്​ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിച്ചതിന് 39 കടയുടമകൾക്കെതിരെ കേസെടുത്തു.കൊല്ലം റൂറല്‍ ജില്ലയില്‍ പകര്‍ച്ചവ്യാധി തടയൽ ഓര്‍ഡിനന്‍സ് പ്രകാരം 23 കേസ് രജിസ്​റ്റർ ചെയ്തു. 23 പേർ അറസ്​റ്റിലായി. 21 വാഹനങ്ങള്‍ പിടിച്ചെടുത്തു. മാസ്ക് ഉപയോഗിക്കാത്തതിന് 72 പേർക്കെതിരെയും സാനിറ്റൈസർ ഉപയോഗിക്കാത്തതിന് രണ്ട് സ്ഥാപനങ്ങൾക്കെതിരെയും കേസെടുത്തു.box ക്വാറൻറീൻ ലംഘനം; അഭിഭാഷകനെതിരെ ​കേസ്​കൊല്ലം: അഞ്ചാലുംമൂട് സ്വദേശിയായ അഭിഭാഷകനെതിരെ ക്വാറൻറീൻ ലംഘനത്തിന് കേസെടുത്തു. മെഡിക്കൽ ഓഫിസർ നൽകിയ റിപ്പോർട്ട്​ പ്രകാരം അഞ്ചാലുംമൂട് പൊലീസാണ് കേസ്​ രജിസ്​റ്റർ ചെയ്തത്.കോവിഡ് ബാധിതനുമായി സമ്പർക്കത്തിലായതിനെ തുടർന്ന് അഭിഭാഷകൻ സ്രവ പരിശോധന നടത്തിയിരുന്നു. ഇത് മറച്ചു​െവച്ച് നിരീക്ഷണത്തിലിരിക്കാതെ നിരവധിയാളുകളുമായി സമ്പർക്കം പുലർത്തുകയും വ്യക്​തിപരമായ സൗഹൃദങ്ങൾ തുടരുകയും തൊഴിൽ മേഖലയിലും മറ്റും ഇടപഴകുകയും ചെയ്തു. ഇയാൾക്ക്​ കഴിഞ്ഞദിവസം കോവിഡ്​ സ്​ഥിരീകരിച്ചു. സാമൂഹിക വ്യാപനത്തിന് ഇടയാകുന്ന പ്രവൃത്തി ചെയ്തതിനെത്തുടർന്ന് മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ട്​ പ്രകാരമാണ് കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.