ഭരതനാട്യത്തിൽ ഒന്നാംസ്ഥാനം നേടിയ ദേവസായൂജ്
ആറ്റിങ്ങൽ: നൃത്തം അഭ്യസിക്കാൻ ആഴ്ചതോറും കോഴിക്കോട്ടേക്ക്. ഇത് ദേവസായൂജ്. ഹൈസ്കൂൾ വിഭാഗം ഭരതനാട്യത്തിൽ ഒന്നാംസ്ഥാനം നേടിയ നാലാഞ്ചിറ സെൻറ് ജോൺസ് മോഡൽ എച്ച്.എസ് വിദ്യാർഥി. ദേവസായൂജിന്റെ നൃത്തത്തോടുള്ള താൽപര്യം കണ്ട കോഴിക്കോടുള്ള നൃത്താധ്യാപകൻ സെബാസ്റ്റ്യൻ സായൂജിനെ പഠിപ്പിക്കാൻ തീരുമാനിച്ചു. യു ട്യുബിലൂടെയുള്ള സെബാസ്റ്റ്യന്റെ വീഡിയോകൾ കണ്ടാണ് സായൂജ് നൃത്തം പഠിച്ചുതുടങ്ങിയത്.
സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന സായൂജനെ സെബാസ്റ്റ്യൻ സൗജന്യമായി പഠിപ്പിക്കുകയായിരുന്നു. എല്ലാ ആഴ്ചയും കോഴിക്കോടെത്തി ഗുരുവിന് കീഴിൽ നൃത്തം അഭ്യസിച്ചുവരുന്ന ദേവസായൂജ് തിരുവനന്തപുരം പേട്ടയിൽ വാടക വീട്ടിലാണ് താമസം. കഴിഞ്ഞ തവണ യു.പി വിഭാഗത്തിൽ ഭരതനാട്യം, കുച്ചുപ്പുടി എന്നിവയിൽ ഒന്നാമതെത്തിയിരുന്നു. അച്ഛൻ: സജു. അമ്മ: ദീപിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.