ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന് 128.23 കോടിയുടെ ബജറ്റ്

വർക്കല: . ബജറ്റ് ഐകകണ്​​ഠ്യേന പാസായി. 2022-2023 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റാണ് കഴിഞ്ഞ ദിവസം ട്രസ്റ്റ് യോഗത്തിൽ അവതരിപ്പിച്ചത്. 128.23 കോടി രൂപ വരവും 127.92 കോടി രൂപ ചെലവും 31 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ അവതരിപ്പിച്ചത്. ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ അധ്യക്ഷതവഹിച്ചു. ട്രസ്റ്റിലെ 43 സന്യാസിമാർ പങ്കെടുത്ത യോഗം ഐകകണ്​ഠ്യേനയാണ് ബജറ്റ് പാസാക്കിയത്. ബ്രഹ്മ വിദ്യാലയ കനക ജൂബിലി, ശിവഗിരി തീർഥാടനം നവതി ആഘോഷങ്ങൾ ഒരുവർഷം നീളുന്ന പരിപാടികളോടെ ആചരിക്കുമെന്നും ബ്രഹ്മ വിദ്യാലയ വികസനത്തിന് അഞ്ചുകോടി ചെലവിടുമെന്നും ബജറ്റ് പ്രസംഗത്തിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.