നിയമസഭ മ്യൂസിയത്തിന്റെ ഓഡിയോ-വിഡിയോ-ഫോട്ടോ-പുസ്തക പ്രദർശനം 10 മുതൽ

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായി ഈ മാസം 10 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ രാവിലെ 8.30 മുതൽ രാത്രി 8.30 വരെ (പൊതു അവധി ദിവസങ്ങൾ ഉൾപ്പെടെ) നിയമസഭ മ്യൂസിയത്തിന്റെയും നിയമസഭാ ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ഓഡിയോ-വിഡിയോ-ഫോട്ടോ പുസ്തക പ്രദർശനം നിയമസഭ സമുച്ചയത്തിന്​ മുൻവശത്ത് സംഘടിപ്പിക്കും. പ്രദർശനത്തിനെത്തുന്ന സന്ദർശകർക്ക് നിയമസഭ റിസപ്ഷൻ കൗണ്ടറിൽ നിന്ന് ലഭിക്കുന്ന പാസ് വഴി പ്രദർശന ഹാളിൽ പ്രവേശിക്കാം. പ്രദർശനത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് നിയമസഭാ ചേംബറും നിയമസഭ മ്യൂസിയവും സന്ദർശിക്കാം. എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫിസിൽ ആഗസ്റ്റ് അവസാനവാരം ആരംഭിക്കുന്ന ​േഡറ്റ എൻട്രി ആൻഡ് ഓഫിസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആൻഡ് മലയാളം) കോഴ്‌സിന് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ആഗസ്റ്റ് 19 വരെ ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 0471 2560333.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.