ചാത്തന്നൂർ: ചാത്തന്നൂരിൽ യു.ഡി.എഫ് സ്ഥാനാർഥി സൂരജ് രവി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്ഥാനാർഥിയായി മണ്ഡലത്തിലെത്തിയ സൂരജിന് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി.
യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. സ്ഥാനാർഥിയെ നേരിട്ട് കണ്ട് വിജയാശംസ നേരാൻ സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേർ എത്തി. ചാത്തന്നൂരിൽനിന്നും നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച റോഡ്ഷോ തിരുമുക്ക്, മീനാട്, നെടുങ്ങോലം, പുക്കുളം, മാവിൻമൂട് എന്നിവിടങ്ങളിലൂടെ പ്രചാരണം നടത്തി.
യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പരവൂർ സജീബ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരായ ബിജുവിശ്വരാജൻ, അഡ്വ. ലതമോഹൻദാസ്, കെ.പി.സി.സി അംഗം നെടുങ്ങോലം രഘു, യു.ഡി എഫ് ജില്ല കൺവീനർ ജി. രാജേന്ദ്ര പ്രസാദ്, കെ.പി.സി.സി നിർവാഹക സമിതി അംഗം എൻ. ജയചന്ദ്രൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എസ്. ശ്രീലാൽ, എ. ഷുഹൈബ്, പി. പ്രദീഷ് കുമാർ, സുഭാഷ് പുളിക്കൽ, ബിജു പാരിപ്പള്ളി, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പ്ലാക്കാട് ടിങ്കു, കൊട്ടിയം ആർ. സാജൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ പി.ഒ. മാണി, കെ. ജയചന്ദ്രൻ നായർ, കെ. ഷെരീഫ്, എസ്.വി. ബൈജുലാൽ, പരവൂർ അജിത്, ബിനുകുമാർ, സുനിൽകുമാർ, രാധാകൃഷ്ണൻ, ബിനു വിജയൻ, വിഷ്ണു വിശ്വരാജൻ, യു.ഡി.എഫ് മണ്ഡലം ചെയർമാൻമാരായ ജെ. ഷെരീഫ്, ചെങ്കുളം ബിനോയി, സജിസാമൂവൽ, വരിഞ്ഞം സുരേഷ് ബാബു, സി.ആർ. അനിൽകുമാർ, ജി. അഭിലാഷ് കുമാർ, കുളമട അനിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.