കോവളം: സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങളും സംഘടനയുടെ നിയമാവലിയും ലംഘിച്ച് പ്രവർത്തനം നടത്തിയ 10 പേരെ സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരം സംഘടനയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയതായി കേരള വണിക വൈശ്യസംഘം കിടാരക്കുഴി ശാഖ ഭാരവാഹികൾ അറിയിച്ചു. ശാഖയിലെ എസ്. രാജപ്പൻ, വി. രാധാകൃഷ്ണൻ, രാജേന്ദ്രൻ എന്നിവരെയും ഇവരോടൊപ്പം ചേർന്ന് പ്രവർത്തിച്ച മറ്റ് ഏഴുപേരെയുമാണ് സംഘടനക്ക് കീഴിലെ ശ്രീ ചന്ദനമാരി അമ്മൻകോവിൽ ഭരണസമിതിയുടെയും സംഘടനയുടെയും പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയതെന്ന് കേരള വണിക വൈശ്യസംഘം കിടാരക്കുഴി 89-ാം നമ്പർ ശാഖ പ്രസിഡൻറ് ജി. മോഹനൻ, സെക്രട്ടറി എം.ജി. മഹേഷ്, ജില്ല സെക്രട്ടറി മഞ്ചേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.