Page 1................................... തയാറാക്കിയത്: ആർ. തുളസി .................................... വരവേൽക്കാം ഈ വിഷുപ്പുലരിയെ (ചിത്രം) കോവിഡ് മഹാമാരി അകലുന്നു എന്ന സന്തോഷത്തോടെയാണ് ഈ വിഷു വന്നെത്തുന്നത്. സർക്കാർ നിയന്ത്രണങ്ങളും പിൻവലിച്ചു. രണ്ട് വർഷത്തെ ഭീതിയുടെ നാളുകളിൽ ആഘോഷങ്ങൾ കണികാണാൻ പോലും കഴിയാതിരുന്ന കാലമായിരുന്നു. പ്രകാശത്തിന്‍റെയും വെടിക്കെട്ടിന്‍റെയും ആഘോഷകാലമാണ് വിഷുക്കാലം. വിഷു ചിന്നൂസ് ഫാഷൻ ജൂവലേഴ്സിന്‍റെ ജന്മദിനം കൂടിയാണ്. പകലും രാത്രിയും തുല്യമാകുന്ന വിഷു മലയാളിക്ക് ആഘോഷങ്ങളും സന്തോഷങ്ങളും നിറവേറ്റാനുള്ള നാളുകൂടിയാണ്. ഓണം കഴിഞ്ഞാൽ കേരളക്കര ഒന്നാകെ ആഘോഷിക്കുന്ന ഉത്സവമാണ് വിഷു. അത്തം പത്ത് പൊന്നോണം ആഘോഷിക്കുന്ന പോലെ വിഷുമുതൽ പത്താമുദയം വരെ ചിന്നൂസ് ആഘോഷവേളയാക്കുകയാണ്. ഈ ആഘോഷവേളയിൽ നിരവധി സമ്മാനങ്ങളും ഓഫറുകളുമായി ചിന്നൂസ് നിങ്ങളെ സ്വാഗതം ചെയ്യുകയാണ്. ഉപഭോക്താക്കളാണ് ചിന്നൂസിന്‍റെ കരുത്ത്. ഉപഭോക്താക്കളുടെ വിശ്വാസവും നാടിന്‍റെ സ്നേഹവുമാണ് ചിന്നൂസ് ജൂവലറിയെ നേരിന്‍റെ സ്ഥാപനമായി നിലനിർത്തുന്നത്. കാലത്തിന്‍റെ സൗന്ദര്യസങ്കൽപങ്ങൾക്ക് സാക്ഷിയായ നിരവധി പാരമ്പര്യ ആഭരണങ്ങളുടെ ശേഖരം ചിന്നൂസിന്‍റെ പ്രത്യേകതയാണ്. ആധുനികതയുടെ ചടുലത പ്രതിഫലിപ്പിക്കുന്ന ന്യൂജൻ ഫാഷൻ ആഭരണങ്ങളുടെ ഒരായിരം ഡിസൈനുകളും ഇവിടെ കരുതിയിരിക്കുന്നു. പാരമ്പര്യത്തിന്‍റെ പ്രൗഢിയും ആധുനികതയുടെ വിസ്മയ രൂപഭംഗിയും ഒരുക്കിയിരിക്കുന്നതിൽ ചിന്നൂസ് എന്നും മുൻനിരയിലാണ്. ഡിസൈനുകളിലെ വൈവിധ്യത്തിനൊപ്പം നിർമാണത്തിലെ സൂക്ഷ്മതയും പൂർണതയും ചിന്നൂസിലെ ആഭരണങ്ങളെ കൂടുതൽ ആകർഷകമാക്കുന്നു. പണിത്തരത്തിലും ഗുണമേന്മയിലും കാത്തുസുക്ഷിക്കുന്ന ഉന്നത നിലവാരം ഈ വിഷുക്കാലത്തും തിളക്കത്തോടെ തുടരുകയാണ്. കലർപ്പില്ലാത്ത സ്വർണാഭരണങ്ങളും വൈവിധ്യം തുളുമ്പുന്ന ഡിസൈനുകളും സ്നേഹസമ്പന്നതയും കരുതലും ചേർന്ന മാന്യമായ പെരുമാറ്റവുമാണ് ചിന്നൂസിന്‍റെ വിജയരഹസ്യം. ഷോപ്പിൽ ചെറുതരി മുതൽ പവൻകണക്കിന് സ്വർണം വാങ്ങാനെത്തുന്നവരോട് വരെ ഓരോ ഉപഭോക്താവിനും മാനേജ്മെന്റും ജീവനക്കാരും ഏറെ കരുതലും പരിഗണനയും സ്നേഹവും നൽകുന്നു. മുക്കട ചിന്നൂസ് ജൂവലറിയും ആശുപത്രിമുക്കിലെ ചിന്നൂസ് ഫാഷൻ ജുവലേഴ്സും ഒരുമയുടെ പ്രതീകങ്ങളാണ്. നമുക്ക് ഈ നന്മയുടെ വിഷുക്കാലം ആഘോഷിക്കാം. വിഷുആശംസകൾ. - ഒ. അബ്ദുൽ മുത്തലിഫ് (എം.ഡി, ചിന്നൂസ് ഫാഷൻ ജുവലേഴ്സ്) * മെഗാ എക്സ്ചേഞ്ച് ഓഫർ ഈ വിഷുവേളയിൽ പഴയ ആഭരണങ്ങളെല്ലാം പുതുപുത്തനാക്കാം. നിങ്ങളുടെ കൈവശമുള്ള സ്വർണാഭരണങ്ങൾ ഏത് ക്യാരറ്റിലുള്ളതായാലും ഏറ്റവും ഉയർന്ന വിലയിൽ പുതിയ ബി.എ.എസ് സ്വർണാഭരണങ്ങളായി മാറ്റി വാങ്ങാൻ ഈ സുവർണാവസരം ഉപയോഗപ്പെടുത്താം. ക്യാരറ്റ് അനലൈസർ മെഷീൻ വഴി വാങ്ങുന്ന സ്വർണത്തിന്‍റെ പരിശുദ്ധി പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്. കേരളീയ ആഭരണങ്ങൾക്ക് ഉൽപാദനവില മാത്രമാണ് ഈടാക്കുന്നത്. മോഡേൺ, ആന്‍റിക്, ചെട്ടിനാട്, നഗാസ്, ടർക്കീഷ് ആഭരണങ്ങൾക്ക് അമ്പത് ശതമാനം പണിക്കൂലി ഇളവും നൽകുന്നു. നൂറ് ശതമാനം ബൈ ബാക്ക് ഗ്യാരന്‍റിയുള്ള ഐ.ജി.ഐ സർട്ടിഫൈഡ് ഡയമണ്ട് കലക്ഷൻ, വെള്ളി ആഭരണങ്ങളും ഒരുക്കിയിരിക്കുന്നു. * സ്വർണച്ചിട്ടികൾ ക്ലാസിക് ആഡ്വാൻസ് ബുക്കിങ് മോഡലുകൾ ഏതായാലും അത് സ്വർണവിലയിൽ വിവാഹപാർട്ടികൾക്ക് ലഭ്യമാക്കുന്നു. മുൻകൂർ ബുക്ക് ചെയ്യുന്നവർക്ക് സ്വർണവില വർധനയിൽനിന്ന് പരിരക്ഷ നൽകുന്നു. ചെറിയ കാലാവധി നിർണയത്തിലും ആഭരണങ്ങൾ ബുക്ക് ചെയ്യാം. ..............................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.