നിംസിൽ യൂത്ത് റെഡ് ക്രോസ് യൂനിറ്റ് ഉദ്‌ഘാടനം

നെയ്യാറ്റിൻകര: യൂത്ത് റെഡ് ക്രോസ് യൂനിറ്റ് ഉദ്‌ഘാടനം നിംസ് മെഡിസിറ്റിയിൽ പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ നിർവഹിച്ചു. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി നെയിം ബാഡ്ജ് സ്റ്റേഷൻ കമാൻഡർ വിതരണം ചെയ്തു. ഇന്ത്യൻ ആർമിയുടെ പ്രത്യേക ഉപഹാരം നിംസ് മാനേജിങ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാന്​ നൽകി ആദരിച്ചു. മികച്ച പ്രകടനത്തിന് നിംസ് വിദ്യാർഥിനി ജിജി മേരിക്ക് പ്രത്യേക അവാർഡ് നൽകി . ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സംസ്ഥാന ചെയർമാൻ മുഖ്യപ്രഭാഷണം നടത്തി. എം.എസ്. ഫൈസൽഖാൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സംസ്ഥാന ചെയർമാൻ എം.ആർ രഞ്ജിത്ത് കാർത്തികേയൻ, ജില്ല ചെയർമാൻ പി.എച്ച് ഹരികൃഷ്ണൻ, നിംസ് ജനറൽ മാനേജർ ഡോ. കെ.എ സജു തുടങ്ങിയവർ സംബന്ധിച്ചു. Nims നിംസ് മെഡിസിറ്റിയിൽ നടന്ന യൂത്ത് റെഡ് ക്രോസ് യൂനിറ്റ് ഉദ്ഘാടന ചടങ്ങ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.