കിളിമാനൂര്‍: കേരളത്തില്‍ മതത്തിന്റെ പേരില്‍ ആസൂത്രിത കലാപം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന ആര്‍.എസ്.എസ്, എസ്.ഡി.പി.ഐ കലാപകാരികളെ ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ട് സി.പി.എം കിളിമാനൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ പള്ളിക്കലില്‍ ബഹുജനറാലിയും പൊതുയോഗവും സംഘടിപ്പിച്ചു. മടവൂര്‍ മാവിന്‍മൂട് ജങ്ഷനിൽ നിന്നാരംഭിച്ച റാലി പള്ളിക്കലില്‍ സമാപിച്ചു. പള്ളിക്കല്‍ ഇ.എം.എസ് സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന പൊതുയോഗം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വി. ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം മടവൂര്‍ അനില്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രേട്ടറിയറ്റംഗം ബി.പി. മുരളി, സി.പി.എം ഏരിയ സെക്രട്ടറി എസ്. ജയചന്ദ്രന്‍, ഏരിയ നേതാക്കളായ ജി. വിജയകുമാര്‍, ടി.എന്‍. വിജയന്‍, സജീബ് ഹാഷിം, ഡി. സ്മിത, ശ്രീജാ ഷൈജുദേവ്, ഡി. ശ്രീജ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.