ചിറയിൻകീഴ്: തീരദേശത്തിന് പ്രാധാന്യം നൽകി ഇടത് വലത് മുന്നണികൾ. ചിറയിൻകീഴിൽ ഇടത് വലത് മുന്നണികൾ കൂടുതൽ പ്രാധാന്യം നൽകുന്നത് തീരദേശ മേഖലക്കുതന്നെയാണ്. സ്ഥാനാർഥികളുടെ പര്യടന തുടക്കവും തീരദേശത്തുനിന്നായിരുന്നു. പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന റോഡ് ഷോകളും തീരദേശ മേഖല കേന്ദ്രീകരിച്ചാണ് സജ്ജമാക്കിയത്.
എൽ.ഡി.എഫ് സ്ഥാനാർഥി മനോജ് ബി. ഇടമന കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പര്യടനം നടത്തി. രാവിലെ ഒമ്പതിന് തേവര് നടയിൽനിന്ന് പര്യടനം ആരംഭിച്ചു. തുടർന്ന് തെക്കുംഭാഗം, റെയിൽവേ സ്റ്റേഷൻ, നിലയ്ക്കാമുക്ക്, ഭജനമഠം, കാട്ടുവിള വഴി ആൽത്തറക്കാടിൽ സമാപിച്ചു. ഉച്ചഭക്ഷണത്തിനുശേഷം വിളയിൻമൂല ജങ്ഷനിൽനിന്ന് പര്യടനം പുനരാരംഭിച്ചു. ചക്കിവിള, തീപ്പെട്ടി ഓഫിസ്, കല്ലൂർക്കോണം, കുടവൂർക്കോണം, തൊപ്പി ചന്ത, പന്തുകുളം, തൊട്ടിക്കല്ല് വഴി മണനാക്ക് ജങ്ഷനിൽ സമാപിച്ചു.
യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് കടൽത്തീര മേഖലയിലൂടെയാണ് പര്യടനം നടത്തിയത്. രാവിലെ എട്ടരയോടെ ചിറയിൻ കീഴ് സെന്റ് ജയിംസ് താഴമ്പള്ളി ചർച്ച് സന്ദർശനം നടത്തിയാണ് പര്യടനങ്ങൾക്ക് തുടക്കമായത്. മംഗലപുരം പഞ്ചായത്തിലെ മുരുക്കുംപുഴ, മുണ്ടക്കൽ കോളനി, ഇംഗ്ലീഷ് ഇന്ത്യൻ ക്ലെ എന്നിവിടങ്ങളിലും ചെമ്പമംഗലം മണ്ഡലത്തിലെ തോന്നക്കൽ ശ്രീ ആയിരവില്ലി ക്ഷേത്രത്തിലും സന്ദർശനം നടത്തി. ഉച്ചക്ക് 2.30ന് അഞ്ചുതെങ്ങ് പഞ്ചായത്തിലെ പുതിയപാലം ബസ്റ്റാൻഡിൽനിന്ന് തീരദേശ പര്യടന യാത്രക്ക് തുടക്കംകുറിച്ചു. രാത്രി എട്ടോടെ കഠിനംകുളം പഞ്ചായത്തിലെ തുമ്പ രാജീവ് ഗാന്ധി നഗറിൽ പര്യടനം പൂർത്തിയായി. എൻ.ഡി.എ സ്ഥാനാർഥി ബി.എസ്. അനൂപ് വാഹനപര്യടനം ആരംഭിച്ചു. പട്ടികജാതി സങ്കേതങ്ങൾ, തൊഴിലുറപ്പ് തൊഴിൽ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ എത്തി വോട്ട് അഭ്യർഥിച്ചു. ബുധനാഴ്ച അഴൂർ കഠിനംകുളം പഞ്ചായത്തുകളിൽ പര്യടനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.