‘ഇന്നലെ ഞാൻ ദർവീഷെക്കണ്ടു’ കവിതാസമാഹാരം പ്രകാശനച്ചടങ്ങിൽനിന്ന്

‘ഇന്നലെ ഞാൻ ദർവീഷെക്കണ്ടു’ കവിതാസമാഹാരം പ്രകാശനം ചെയ്തു

മസ്കത്ത്: പ്രവാസി എഴുത്തുകാരൻ രാജീവ് മഹാദേവന്റെ ആദ്യ കവിതാസമാഹാരം ‘ഇന്നലെ ഞാൻ ദർവീഷെക്കണ്ടു’ പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബിലെ ടി.എൻ.ജി ഹാളിൽ നടന്ന ചടങ്ങിൽ കവിയും കേരളസാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എം.ആർ രേണുകുമാർ പ്രകാശനം നിർവഹിച്ചു. നാടക-സിനിമ-സീരിയൽ താരം കെ. കലാധരൻ പുസ്തകമേറ്റു വാങ്ങി. കവിയും നിരൂപകനും വിവർത്തകനുമായ കെ. സജീവ് കുമാർ പുസ്തകം പരിചയപ്പെടുത്തി. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോകകേരള സഭാംഗവുമായ വിൽസൺ ജോർജ് ആശംസ നേർന്നു. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആർട്സ്‌പേസ് സെന്റർ ഫോർ പെർഫോമിങ് ആർട്സിന്റെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

മസ്‌കത്തിൽ സോഫ്റ്റവെയർ ഡെവലപ്പറായി ജോലി ചെയ്യുന്ന രാജീവ് മഹാദേവൻ മാധ്യമപ്രവർത്തകനും മലയാളം മിഷൻ ഒമാൻ ജോയന്റ് സെക്രട്ടറിയുമാണ്. യുദ്ധങ്ങൾ, കലാപങ്ങൾ, പലായനങ്ങൾ തുടങ്ങിയ സംഘർഷാവസ്ഥകളെയും അന്തസ്സ്, സ്വത്വം, പൗരത്വം തുടങ്ങിയ സന്നിഗ്ധാവസ്ഥകളെയും പ്രശ്നവൽക്കരിക്കുന്ന മുപ്പതോളം കവിതകളാണ് സമാഹാരം. ആർട്സ്സ്‌പേസ് ഡയറക്ടറും നാടക പ്രവർത്തകനുമായ സതീഷ് ജി. നായർ സ്വാഗതവും ബി.എൻ.വി കോളജ് അധ്യാപിക ഡോ. റോഷ്‌ന വി. ഗോപാൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - Poetry collection released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.