പ്രവീൺ

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ. കല്ലിയൂർ ശാന്തിവിള കൊന്നവിളവീട് പ്രവീണിനെയാണ് (24) നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് സംഘം പിടികൂടിയത്. തെരഞ്ഞെടുപ്പ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പ്രാവച്ചമ്പലം പള്ളിച്ചൽ പ്രദേശത്ത് നടത്തിയ വാഹന പരിശോധനയിലാണ് സ്കൂട്ടറിൽ 32 ഗ്രാം എം.ഡി.എം.എയും 18 ഗ്രാം കഞ്ചാവുമായി വന്ന പ്രവീണിനെ എക്സൈസ് സംഘം പിടികൂടിയത്.

ലഹരിവസ്തുക്കൾക്ക് വിപണിയിൽ രണ്ട് ലക്ഷം രൂപവരെ വിലവരുമെന്ന് എക്സൈസ് സംഘം പറഞ്ഞു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ റോബിൻ വാവച്ചൻ, സിവിൽ എക്സൈസ് ഓഫിസമാരായ പ്രസന്നൻ, അനീഷ്, ലാൽകൃഷ്ണ, അൽത്താഫ്, വിനോദ് കുമാർ, ഇന്ദുലേഖ, ഡ്രൈവർ സുനിൽ പോൾ ജെയിൻ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Young man arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.