പാറശ്ശാല: ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കര്‍ണാടക സംഗീതജ്ഞയും പത്മശ്രീ ജേതാവുമായ പാറശ്ശാല പൊന്നമ്മാളിനോടുള്ള ആദര സൂചകമായി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നിര്‍മിച്ച ലൈബ്രറി മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ ജനപങ്കാളിത്തത്തോടെയാണ് ശേഖരിച്ചത്. ഇതിനായുള്ള പുസ്തക സമാഹരണ വാഹന യാത്ര വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നേരത്തേ ഉദ്ഘാടനം ചെയ്തിരുന്നു. പൊതുജനങ്ങള്‍ക്ക് ലൈബ്രറി അംഗത്വമെടുക്കാനും റഫറൻസിനുമുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ വ്യക്തികളും സംഘടനകളും ലൈബ്രറിയിലേക്ക് സംഭാവനയായി നല്‍കിയ പുസ്തകങ്ങള്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. മധു എറ്റുവാങ്ങി. കവിയും വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ മുന്‍ വൈസ് ചെയര്‍മാനുമായ വിനോദ് വൈശാഖി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആല്‍വേ ഡിസ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. മഞ്ജുസ്മിത, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.