ട്രെയിനിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

നാഗർകോവിൽ: കോട്ടാർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കഞ്ചാവുമായി എത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ബംഗളൂരു- നാഗർകോവിൽ ട്രെയിനിൽ വന്നിറങ്ങിയ ഒഡിഷ സ്വദേശി നിരഞ്ജൻമാജി (22)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന്​ 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു. കോട്ടാർ റെയിൽവേ പൊലീസ് ഇൻസ്പെക്ടർ ക്യാതറിൻ സുജാതയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് അറസ്റ്റ്​. ട്രെയിൻ മാർഗം വൻതോതിൽ കഞ്ചാവ് കടത്തുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.