തിരുവനന്തപുരം: കിംസ് ഹെൽത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ പൊള്ളൽ ചികിത്സ യൂനിറ്റ് പ്രവർത്തനമാരംഭിച്ചു. കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവിസസ് ഡയറക്ടർ ജനറൽ ഡോ. ബി. സന്ധ്യ ഉദ്ഘാടനം ചെയ്തു. കിംസ് ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുല്ല അധ്യക്ഷത വഹിച്ചു. കിംസ് ഹെൽത്തിൻെറ സാമൂഹിക പ്രതിബദ്ധത-ചാരിറ്റി പ്രവർത്തനങ്ങളുമായി ബേൺസ് യൂനിറ്റിനെ സമന്വയിപ്പിക്കും. ഇതുവഴി സാധാരണക്കാർക്കും ചികിത്സ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കിംസ് ഹെൽത്ത് വൈസ് ചെയർമാൻ ഡോ. ജി. വിജയരാഘവൻ, ക്രിട്ടിക്കൽ കെയർ മേധാവി ഡോ. ദീപക് വി, എക്സിക്യൂട്ടിവ് ഡയറക്ടർ ഇ.എം. നജീബ്, പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവിയും അക്കാദമിക്സ് വൈസ് ഡീനുമായ ഡോ. പി.എം. സഫിയ, സീനിയർ കൺസൾട്ടന്‍റ് ഡോ. മനേഷ് സേനൻ എന്നിവർ സംബന്ധിച്ചു. kims കിംസ് ഹെല്‍ത്ത് കോംപ്രിഹെന്‍സിവ് ബേണ്‍സ് യൂനിറ്റിന്റെ ഉദ്ഘാടനം കേരള ഫയര്‍ ആൻഡ് റെസ്‌ക്യൂ സര്‍വിസസ് ഡയറക്ടര്‍ ജനറല്‍ ഡോ. ബി. സന്ധ്യ നിർവഹിക്കുന്നു. കിംസ് ഹെല്‍ത്ത് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുല്ല, വൈസ് ചെയര്‍മാന്‍ ഡോ. ജി. വിജയരാഘവന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം. നജീബ് തുടങ്ങിയവര്‍ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.