നെടുമങ്ങാട്: അർബൻ മിഷൻ ഫണ്ട് അട്ടിമറിച്ചെന്നാരോപിച്ച് യുവമോർച്ച അരുവിക്കര മണ്ഡലം കമ്മിറ്റി വെള്ളനാട് പഞ്ചായത്തിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി വി.ജി. ഗിരികുമാർ ഉദ്ഘാടനം ചെയ്തു. ഇരുമ്പ നിതീഷ് അധ്യക്ഷനായി. മുളയറ രതീഷ്, വെള്ളനാട് അനിൽ, അജി പൂവച്ചൽ, മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. മാർച്ചിനിടെ പ്രവർത്തകർ സെക്രട്ടറിയുടെ മുറിയിൽ കയറിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇരുമ്പ നിതീഷ്, അജി പൂവച്ചൽ, അനാകോട് സന്തോഷ് എന്നിവരെ ആദ്യം കസ്റ്റഡിയിലെടുത്തു. തുടർന്ന് ഏഴ് പ്രവർത്തകരെക്കൂടി അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സമരക്കാരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പഞ്ചായത്ത് ഗേറ്റിലെ ഇരുമ്പ് കൊണ്ട് എസ്.ഐ അജിത് വിക്രമന്റെ കൈവിരലിന് പരിക്കേറ്റു. സംഭവത്തിൽ കണ്ടാലറിയാവുന്ന 10 പേരെക്കൂടി പ്രതിയാക്കി കേസെടുത്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.