വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു

പാറശ്ശാല: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ്​ മരിച്ചു. പാറശ്ശാല പൊന്‍വിള കല്ലുവിള തട്ട് വിജിന്‍ഭവനില്‍ വില്‍സെന്റിന്റെ മകന്‍ വിജിന്‍ (29) ആണ് മരിച്ചത്. സി.പി.എം പൊന്‍വിള ബ്രാഞ്ചംഗമാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് അയിര ജങ്​ഷനു സമീപമായിരുന്നു അപകടം. സുഹൃത്തിന്റെ ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കവെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് തെറിച്ചുവീഴുകയായിരുന്നു. വിജിന്റെ ഹൃദയവാല്‍വുകള്‍ തിരുവനന്തപുരം ശ്രീ ചിത്ര ഹോസ്പിറ്റലില്‍ ദാനം ചെയ്തു. മാതാവ്: പരേതയായ സുലോചന. സഹോദരി: വിജിത. ചിത്രം.വിജിന്‍ (29).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.