തിരുവനന്തപുരം: സിനിമ - സീരിയൽ മേഖലകളിലെ തൊഴിൽ സുരക്ഷയും തൊഴിലിടങ്ങളിലെ സുരക്ഷയും ഉറപ്പാക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ. അസോസിയേഷൻ ഓഫ് സിനിമ - സീരിയൽ ആർട്ടിസ്റ്റ് ആൻഡ് ടെക്നീഷ്യൻസ് എന്ന സംഘടന രൂപവത്കരണ സംസ്ഥാന കൺവെൻഷൻ ജോയന്റ് കൗൺസിൽ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. പപ്പൻ പയറ്റുവിള അധ്യക്ഷതവഹിച്ചു. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി മീനാങ്കൽ കുമാർ, ഡോ. ജയദേവൻ, ഗോപൻ സാഗരി, എ.കെ. ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു. ലാൽജി ജോർജ് സ്വാഗതവും സജിത് എസ്.ജി. നായർ നന്ദിയും രേഖപ്പെടുത്തി. ഭാരവാഹികളായി കെ.പി. രാജേന്ദ്രൻ (രക്ഷാധികാരി), വാഴൂർ സോമൻ എം.എൽ.എ (പ്രസി.), മീനാങ്കൽ കുമാർ (വർക്കിങ് പ്രസി.), ലാൽജി ജോർജ് (ജന. സെക്ര.), ഇ.എ. രാജേന്ദ്രൻ, ചേർത്തല ജയൻ, പപ്പൻ പയറ്റുവിള, എ.എസ്. പ്രകാശ്, മുജീബ് അടൂർ (വൈസ് പ്രസിഡന്റുമാർ) എന്നിവർ ഉൾപ്പെടെയുള്ളവരെ കമ്മിറ്റി തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.