attn വെള്ളറട: ചെമ്പൂര് കരിക്കോട്ടു കുഴി റോഡിന് ബി. തങ്കപ്പന്‍ സ്മാരക റോഡ് എന്ന് പുനര്‍നാമകരണം ചെയ്തു. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ പുനര്‍നാമകരണ യോഗം ഉദ്ഘാടനം ചെയ്തു. ആര്യങ്കോട് പഞ്ചായത്ത് രൂപവത്കരണത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, രൂപവത്കരണ കാലത്ത് ചെമ്പൂര് വാര്‍ഡിനെ പ്രതിനിധീകരിച്ചിരുന്ന ബി. തങ്കപ്പന്റെ സ്മരണാർഥമാണ് നാമകരണം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ഒ. ഗിരിജകുമാരി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിമി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എസ്. ജീവല്‍കുമാര്‍, സെക്രട്ടറി ആര്‍.ഐ. കലാറാണി, പഞ്ചായത്തംഗങ്ങളായ ശശികല, ഉഷ, വീരേന്ദ്രകുമാര്‍, മഹേഷ് എന്നിവര്‍ പങ്കെടുത്തു. ചിത്രം News wrap -സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ റോഡ് പുനര്‍ നാമകരണയോഗം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.