സർക്കാർ സ്കൂളിൽ മത പ്രചാരണം: അധ്യാപികക്ക്​ സസ്പെൻഷൻ

നാഗർകോവിൽ: ഇരണിയലിനു സമീപം കണ്ണാട്ടുവിള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കിടയിൽ തയ്യൽ അധ്യാപിക ക്രൈസ്തവ മത പ്രചാരണം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സി.ഇ.ഒ പുകഴേന്തി സർവിസിൽനിന്ന് സസ്പെൻഡ്​ ചെയ്തു. വിദ്യാർഥികളുടെ രക്ഷാകർത്താക്കൾ ഇരണിയൽ പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് നടപടി. സംഭവത്തെക്കുറിച്ച് പൊലീസ് ഇൻസ്പെക്ടർ സുന്ദരപാണ്ഡ്യൻ സ്ക്കൂളിലെത്തി വിദ്യാർഥികളോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനിടയിൽ പൊലീസിന്റെ ചോദ്യം ചെയ്യൽ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.