കുണ്ടറ: റോഡ് മുറിച്ച് കടക്കുകയായിരുന്ന ബാർബർ ഷോപ് ഉടമ വാഹനം തട്ടി മരിച്ചു. പെരിനാട് കുഴിയം സുനിതാ ഭവനിൽ വേണുഗോപാലൻ നായർ (64) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടോടെ ചെറുമൂട് ജങ്ഷനിലായിരുന്നു അപകടം. ചെറുമൂട് ജങ്ഷനിൽ ബാർബർ ഷോപ്പ് നടത്തിവരുകയായിരുന്ന വേണുഗോപാലൻ നായർ കട അടച്ച ശേഷം വീട്ടിലേക്ക് പോകുന്ന വഴി റോഡ് മുറിച്ച് കടക്കുമ്പോൾ ടെമ്പോ ട്രാവലർ വന്ന് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ശാരദയമ്മ. മക്കൾ: സുനിൽകുമാർ, സനൽ കുമാർ, സുനിത. മരുമക്കൾ: ബിന്ദു, അഞ്ജലി, ശ്രീകണ്ഠൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.