വർക്കല: വർക്കലയിൽ ലഹരി മാഫിയ ചുമട്ടുതൊഴിലാളിയെ വെട്ടിപ്പരിക്കേപിച്ചു. ചെമ്മരുതി തച്ചോട് സ്വദേശിയും സി.ഐ.ടി.യു വർക്കല ടൗൺ യൂനിയനിലെ ചുമട്ടുതൊഴിലാളിയുമായ സുൽഫിക്കറിനാണ് (47) വെട്ടേറ്റത്. മുഖത്ത് ആഴത്തിൽ വെട്ടേറ്റ ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഏഴോടെയായിരുന്നു ആക്രമണം. ജോലി കഴിഞ്ഞ് മടങ്ങവെ വീടിന് അടുത്തുവെച്ചാണ് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണമുണ്ടായത്. വെട്ടേറ്റുവീണ സുൽഫിക്കറിനെ ഓടിക്കൂടിയവരും വീട്ടുകാരും ചേർന്ന് ആശുപത്രിയിലാക്കി. വർക്കല താലൂക്കാശുപത്രിയിലെത്തിച്ച സുൽഫിക്കറിനെ പ്രഥമശുശ്രൂഷ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിക്കൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. മുഖത്തെ മുറിവ് ഏറെ ആഴമുള്ളതായതിനാൽ ഇരുപത്തിയഞ്ചോളം തുന്നലുകൾ വേണ്ടിവന്നു. വെട്ടി പരിക്കേൽപ്പിച്ചവരെ തിരിച്ചറിയാമെന്ന് സുൽഫിക്കർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ആക്രമിച്ചവർ ഏറെനാളായി കഞ്ചാവും മറ്റ് മയക്കുമരുന്നുകളും വിൽപന നടത്തിവരുന്നുണ്ട്. ഇത് പ്രദേശവാസികളുടെ സ്വൈരജീവിതത്തിന് തടസ്സമുണ്ടാക്കുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താലാണ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴുത്തിന് നേരെയായിരുന്നു വെട്ടിയതെന്നും ഒഴിഞ്ഞുമാറുന്നതിനിടെ മുഖത്ത് വെട്ടേൽക്കുകയായിരുന്നെന്നും സുൽഫിക്കർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അക്രമികളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.