തിരുവനന്തപുരം: സംസ്ഥാന ഭൂജല വകുപ്പിനു കീഴില്‍ തീരദേശ മേഖലകളില്‍ ശുദ്ധജല സ്രോതസ്സുകള്‍ കണ്ടെത്തുന്ന ശാസ്ത്രീയ പഠനത്തിനായി ഉപയോഗിക്കുന്ന ജിയോഫിസിക്കല്‍ ലോഗര്‍ യൂനിറ്റ് മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്ലാഗ് ഓഫ് ചെയ്തു. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ തീരപ്രദേശത്ത് ശുദ്ധജല ലഭ്യത ഉറപ്പുവരുത്താൻ ശാസ്ത്രീയപഠനത്തിനാണ് ജിയോഫിസിക്കല്‍ ലോഗര്‍ ഉപയോഗിക്കുന്നത്. ലോഗര്‍ യൂനിറ്റ് വഴി വിവിധ മേഖലകളിലെ മണ്ണിന്‍റെ ഘടന ശാസ്ത്രീയമായി വിശകലനം ചെയ്ത് ശുദ്ധജലം ലഭിക്കുന്ന മേഖലകള്‍ കണ്ടെത്താൻ സാധിക്കും. ഇതില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുഴല്‍ കിണറുകളുടെ രൂപകൽപന നടത്തി നിർമാണം പൂര്‍ത്തിയാക്കും. നാഷനല്‍ ഹൈഡ്രോളജി പ്രോജക്ടിന്‍റെ മൂന്നാം ഘട്ടത്തില്‍ 79.83 ലക്ഷം രൂപ ചെലവഴിച്ചാണ് ജിയോഫിസിക്കല്‍ ലോഗര്‍ യൂനിറ്റ് ഭൂജലവകുപ്പ് വാങ്ങിയത്. ജല വിജ്ഞാന ഭവനില്‍ നടന്ന ചടങ്ങില്‍ ഭൂജല വകുപ്പ് ഡയറക്ടര്‍ ആന്‍സി ജോസഫ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.