മികച്ച സാമൂഹിക പ്രവർത്തക -കെ. സുധാകരൻ എം.പി

തിരുവനന്തപുരം: സി.പി.എം നേതാവും വനിതാ കമീഷന്‍ മുന്‍ അധ്യക്ഷയുമായ എം.സി. ജോസഫൈന്‍റെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരന്‍ എം.പി അനുശോചിച്ചു. കമ്യൂണിസ്റ്റ്​ ആശയങ്ങളില്‍ അടിയുറച്ച് പ്രവര്‍ത്തിച്ച ജോസഫൈൻ മികച്ച പ്രസംഗകയായിരുന്നെന്നും സുധാകരന്‍ പറഞ്ഞു. ഉത്തരവാദിത്തങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിച്ച നേതാവ്​ -സ്പീക്കർ തിരുവനന്തപുരം: വിദ്യാഭ്യാസ കാലത്തുതന്നെ വ്യക്തമായ രാഷ്ട്രീയ നിലപാടുകളോടെ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ ത‍ന്‍റെ വ്യക്തിമുദ്ര പതിപ്പിച്ച സമുന്നത നേതാവാണ് എം.സി. ജോസഫൈനെന്ന്​ നിയമസഭ സ്പീക്കർ എം.ബി. രാജേഷ്​ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.