വർക്കലയിലെ വീട്ടിൽനിന്ന്​ ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടി

വർക്കല: വർക്കലയിലെ വീട്ടിൽനിന്ന്​ വിൽപനക്കായി സൂക്ഷിച്ചിരുന്ന ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടി. വർക്കല ചാവടിമുക്ക് പൊയ്കവിള വീട്ടിൽ ജിബിന്റെ (24) വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിൽ ചാവടിമുക്ക് ഭാഗത്ത്​ നടന്ന കഞ്ചാവ് മാഫിയ സംഘങ്ങളുടെ അതിക്രമത്തി​ന്‍റെ പശ്ചാത്തലത്തിലാണ് വർക്കല എക്‌സൈസ് ഇൻസ്‌പെക്ടർ കെ. വിനോദും സംഘവും പരിശോധന നടത്തിയത്. ചാവടിമുക്ക്​ മേഖലയിൽ കഞ്ചാവ് വിൽപന സംഘങ്ങളുടെ ആക്രമണത്തിൽ അനു എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കഞ്ചാവ്​ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട്​ ജിബിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. റെയ്‌ഡിൽ പ്രിവന്റിവ് ഓഫിസർരായ സെബാസ്റ്റ്യൻ, ഷാജി, സിവിൽ എക്‌സൈസ് ഓഫിസർമാരായ അരുൺമോഹൻ, സജീർ, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ സ്മിത എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.