തോന്നയ്ക്കൽ: കുടവൂർ ധമനം സാഹിത്യ സഹൃദയ വേദിയുടെ പ്രതിമാസ പരിപാടിയിൽ വിദ്യാർഥികൾക്കായി 17ന് ഉച്ചക്ക് രണ്ടിന് വേങ്ങോട് ബോധി പി.എസ്.സി പരിശീലന കേന്ദ്രത്തിൽ നടത്തും. തുടർന്ന് വിഷുക്കവിതകൾ ആലാപനവും അവലോകനവും പകൽക്കുറി വിശ്വൻ ഉദ്ഘാടനം ചെയ്യും. ചാന്നാങ്കര സലിമിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ നയന പി.ബി സമ്മാനവിതരണം നടത്തും. സി. രാമകൃഷ്ണൻ നായർ, കെ. തങ്കപ്പൻ നായർ, കെ. രവികുമാർ, തോന്നയ്ക്കൽ ഷംസുദ്ദീൻ, ദേശാഭിമാനി ഗോപി, സിദ്ദിഖ് സുബൈർ, ചാന്നാങ്കര ജയപ്രകാശ്, തോന്നയ്ക്കൽ അയ്യപ്പൻ, സാജൻ പി. കവലയൂർ, സുജകമല, ശ്രദ്ധ പ്രദീപ് തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.