നവീകരിച്ച ജോയ് ആലുക്കാസ്​- ജോളി സിൽക്​സ്​ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു

കൊല്ലം: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്‍റെയും പട്ടുവസ്ത്രങ്ങളുടെ മുന്‍നിര ദാതാക്കളായ ജോളി സില്‍ക്സിന്‍റെയും നവീകരിച്ച ഷോറൂം കൊല്ലം കോണ്‍വെന്‍റ്​ ജങ്​ഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ശനിയാഴ്ച രാവിലെ മേയര്‍ പ്രസന്ന ഏണസ്റ്റ്​ ഉദ്ഘാടനം നിര്‍വഹിച്ചു. ഏപ്രില്‍ 13 വരെ ജോയ് ആലുക്കാസില്‍ നിന്നും 50,000 രൂപക്ക്​ മുകളിലുള്ള പർച്ചേസുകള്‍ നടത്തുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും 200 മില്ലി ഗ്രാം സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും. കൊല്ലത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ടാണ് നവീകരിച്ച ഷോറൂമുമായി വീണ്ടും ജോയ് ആലുക്കാസെത്തിയിരിക്കുന്നതെന്ന്​ മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. വിപുലമായ ഷോറൂമിന് പുറമെ വിശാലമായ കാര്‍ പാര്‍ക്കിങ്​ സംവിധാനവും പുതിയ ഷോറൂമിന്‍റെ സവിശേഷതയാണ്. ഉപഭോക്താക്കള്‍ക്ക് അനായാസവും ആസ്വാദ്യകരവുമായ ഷോപ്പിങ്​ അനുഭവം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക ഷോറൂമുകള്‍ തുറന്നതെന്ന് മാനേജിങ്​ ഡയറക്ടര്‍ ആലുക്കാസ് വര്‍ഗീസ് ജോയ് പറഞ്ഞു. കൊല്ലം ബിഷപ് ഡോ. പോള്‍ ആന്‍റണി മുല്ലശ്ശേരി, കൗൺസിലർ ഹണി ബഞ്ചമിന്‍, യുവജനക്ഷേമ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം, എൻ.എസ്​.എസ് കൊല്ലം യൂനിയന്‍ പ്രസിഡന്‍റ്​ ഡോ. ജി. ഗോപകുമാര്‍, എസ്.എന്‍.ഡി.പി യൂനിയന്‍ കൊല്ലം പ്രസിഡന്‍റ്​ മോഹന്‍ ശങ്കര്‍, കൊല്ലം വലിയപള്ളി ഇമാം എ. നൗഷാദ് മന്നാനി, വ്യാപാരി വ്യവസായി യൂനിയന്‍ ജനറല്‍ സെക്രട്ടറി ഗോപകുമാര്‍, ജോയ് ആലുക്കാസ് മാര്‍ക്കറ്റിങ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അനീഷ് വര്‍ഗീസ്, ജോയ് ആലുക്കാസ് റിട്ടെയില്‍ മാനേജര്‍​ രാജേഷ് കൃഷ്ണന്‍, റീജനല്‍ മാനേജര്‍ ജോളി സില്‍ക്ക്‌സ്​ ആര്‍. മഹേഷ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.