കല്ലമ്പലം: വൈദ്യുതി ലൈനിൽനിന്ന് റോഡ് വക്കിലെ മരത്തിന് തീ പിടിച്ചു. ദേശീയപാതയിൽ കടുവയിൽ പള്ളിക്ക് സമീപം വ്യാഴാഴ്ച പുലർച്ച ആറിനാണ് സംഭവം. മണമ്പൂർ പഞ്ചായത്ത് പരിധിയിൽ അഞ്ചാം വാർഡിലാണ് ഈ പ്രദേശം. റോഡ് വശത്തുനിന്ന് മാവിന്റെ വലിയ കൊമ്പിൽ നിന്നാണ് തീയും പുകയും ഉയർന്നത്. ഫയർഫോഴ്സ് സ്ഥലത്തെത്തി ഏറെ നേരം വെള്ളമൊഴിച്ച് തീ അണച്ച് അപകട സാധ്യത ഒഴിവാക്കി. പുലർച്ച കാക്കകൾ വൈദ്യുതി കമ്പിയിലും സമീപത്തു കൂടി കടന്നുപോകുന്ന 11 കെ.വി ലൈനിലും തട്ടി തീപ്പൊരിയുണ്ടാകുകയും തുടർന്ന് സമീപത്തുനിന്ന മരത്തിന്റെ ശിഖരത്തിൽ വൈദ്യുതി കമ്പി തട്ടി തീ പിടിക്കുകയായിരുന്നെന്നാണ് നിഗമനം. മരത്തിൽ ഇനിയും വൈദ്യുതി കമ്പി തട്ടാനും ഇത്തരത്തിൽ ഇനിയും തീ പിടിക്കാനുമുള്ള സാധ്യത മനസ്സിലാക്കി നാഷനൽ ഹൈവേ അതോറിറ്റിക്കും കെ.എസ്.ഇ.ബിക്കും കത്ത് കൊടുത്ത് അടിയന്തരമായി മരത്തിന്റെ ശിഖരം മുറിച്ചു മാറ്റാനുള്ള നടപടി സ്വീകരിച്ചതായി വാർഡ് മെംബർ റാഷിദ് അറിയിച്ചു. Twatl fire force വൈദ്യുതി ലൈനിൽ നിന്നും മരത്തിൽ ഉണ്ടായ തീ പിടിത്തം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.