സം​യോ​ജി​ത ഇ​ൻ​ഷു​റ​ൻ​സ് ഫാ​ർ​മ​സി കൗ​ണ്ട​റി​ർ മ​ന്ത്രി വീ​ണ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മരുന്നിനായി ഇനി ഓടി നടക്കേണ്ട; തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജിൽ സംയോജിത ഇൻഷുറൻസ് ഫാർമസി കൗണ്ടർ യാഥാർഥ്യമായി

മെ​ഡി​ക്ക​ൽ കോ​ള​ജ്: രോ​ഗി​ക​ൾ​ക്ക് മ​രു​ന്നി​നു നെ​ട്ടോ​ട്ട​മോ​ടു​ന്ന കൂ​ട്ടി​രി​പ്പു​കാ​ർ​ക്കി​നി വി​ശ്ര​മി​ക്കാം. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സം​യോ​ജി​ത ഇ​ൻ​ഷു​റ​ൻ​സ് ഫാ​ർ​മ​സി കൗ​ണ്ട​ർ യാ​ഥാ​ർ​ഥ്യ​മാ​യി. ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ വ​രു​ന്ന എ​ല്ലാ മ​രു​ന്നു​ക​ളും ഒ​രു കൗ​ണ്ട​റി​ലൂ​ടെ ല​ഭ്യ​മാ​ക്കു​ന്ന സം​വി​ധാ​ന​മാ​ണി​ത്.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പോ​ലും സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കൂ​ട്ടി​രി​പ്പു​കാ​ർ കാ​രു​ണ്യ ഫാ​ർ​മ​സി​യി​ലേ​ക്കും എ​ച്ച്.​ഡി.​എ​സ് പേ​യി​ങ് കൗ​ണ്ട​റി​ലും മ​രു​ന്ന് അ​ന്വേ​ഷി​ച്ച് അ​ല​യേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് ഇ​തി​ലൂ​ടെ ഒ​ഴി​വാ​കു​ന്ന​ത്. പ​ഴ​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു സ​മീ​പ​മാ​ണ് കൗ​ണ്ട​ർ സ​ജ്ജീ​ക​രി​ച്ച​ത്. ലി​സ്റ്റു​മാ​യി വ​രു​ന്ന​വ​ർ​ക്ക് വി​വി​ധ കൗ​ണ്ട​റു​ക​ളി​ൽ നി​ന്ന് മ​രു​ന്നു എ​ത്തി​ച്ചു ന​ൽ​കാ​ൻ ഇ​വി​ടെ പ്ര​ത്യേ​കം ജീ​വ​ന​ക്കാ​രു​ണ്ടാ​കും.

ഇ​തി​നാ​യി നേ​ര​ത്തേ മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഇ​ട​പെ​ട്ട് കാ​രു​ണ്യ ഫാ​ർ​മ​സി​യു​ടെ ഒ​രു കൗ​ണ്ട​ർ സം​യോ​ജി​ത ഇ​ൻ​ഷു​റ​ൻ​സ് ഫാ​ർ​മ​സി കൗ​ണ്ട​റി​ന​ടു​ത്ത് സ്ഥാ​പി​ച്ചു. എ​ച്ച്.​ഡി.​എ​സി​ന്‍റെ ക​മ്യൂ​ണി​റ്റി ഫാ​ർ​മ​സി കൗ​ണ്ട​ർ, എ​ച്ച്.​എ​ൽ.​എ​ൽ കൗ​ണ്ട​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് മ​രു​ന്ന് വാ​ങ്ങേ​ണ്ട​ത്. മു​മ്പ് ഒ​രി​ട​ത്തു കി​ട്ടാ​ത്ത മ​രു​ന്നി​നാ​യി കു​റി​പ്പ​ടി​യു​ടെ ഫോ​ട്ടോ​സ്റ്റാ​റ്റ് എ​ടു​ത്ത് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് കൗ​ണ്ട​റി​ലെ​ത്തി സീ​ൽ ചെ​യ്തു വേ​ണം അ​ടു​ത്ത ഫാ​ർ​മ​സി​യി​ലേ​ക്ക് പോ​കേ​ണ്ട​ത്. ഇ​തും രോ​ഗി​ക​ൾ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. എ​ല്ലാ കൗ​ണ്ട​റും അ​ടു​ത്തു​ള്ള​തി​നാ​ലും സ​ഹാ​യ​ത്തി​നാ​യി ജീ​വ​ന​ക്കാ​ർ ഉ​ള്ള​തി​നാ​ലും മ​രു​ന്നു വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ​ക്ക് അ​ല​ച്ചി​ൽ ഒ​ഴി​വാ​കും. കേ​ര​ള എ​ൻ.​ജി.​ഒ യൂ​നി​യ​നും സം​യോ​ജി​ത ഫാ​ർ​മ​സി കൗ​ണ്ട​റി​നാ​യി പ്രൊ​പ്പോ​സ​ൽ ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യി​രു​ന്നു.

മ​ന്ത്രി വീ​ണ ജോ​ർ​ജ് സം​യോ​ജി​ത ഇ​ൻ​ഷു​റ​ൻ​സ് ഫാ​ർ​മ​സി കൗ​ണ്ട​ർ, ഹെ​ൽ​ത്ത് ഹ​ബ്, അ​വ​യ​വ​മാ​റ്റം ചെ​യ്ത​വ​ർ​ക്കു​ള്ള സീ​റോ പ്രോ​ഫി​റ്റ് കൗ​ണ്ട​ർ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​കെ. ജ​ബ്ബാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ എ​സ്.​എ​സ്. സി​ന്ധു, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഡോ. ​കെ.​വി. വി​ശ്വ​നാ​ഥ​ൻ, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സി.​ജി. ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - No more running around for medicine; Integrated insurance pharmacy counter becomes a reality at Thiruvananthapuram Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.