ആറ്റിങ്ങൽ: വളർത്തുപോത്തിനെ സാമൂഹികവിരുദ്ധർ ക്രൂരമായി മർദിച്ചതായി പരാതി. മുദാക്കൽ അയിലം കല്ലൂർക്കോണം മുസ്ലിം പള്ളിക്ക് സമീപം മുബീന മൻസിലിൽ അഹമ്മദ് കബീറാണ് ഇതുസംബന്ധിച്ച് ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയത്. പോത്തിനെ മേയാൻ കെട്ടിയിരുന്ന റബർ മരത്തിൽ കൂട്ടിക്കെട്ടിയിട്ട് തടികൊണ്ട് കാലുകളിലും ശരീരത്തും മാരകമായി മർദിക്കുകയായിരുന്നു. ആഴ്ചകൾക്കുമുമ്പ് പോത്തിനെ കെട്ടിയിരുന്നതിനു സമീപം ഒരാൾ സ്കൂട്ടർ കൊണ്ടുവെച്ചു. അത് പോത്ത് മറിച്ചിട്ടു. ഇതുമായി ബന്ധപ്പെട്ട വഴക്കാണ് പോത്തിനെ മർദിക്കാൻ കാരണം. ആറ്റിങ്ങൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.