ഒരു ജീവനക്കാരനെയും പിരിച്ചുവിടാന്‍ അനുവദിക്കില്ല -തമ്പാനൂര്‍ രവി

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സിയില്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കില്ലെന്ന് ടി.ഡി.എഫ്. യു.ഡി.എഫ്​ അധികാരമൊഴിയുമ്പോള്‍ 42,000 ജീവനക്കാരുണ്ടായിരുന്ന കോര്‍പറേഷനിലിപ്പോള്‍ 27,000 ജീവനക്കാരാണുള്ളത്. കോടതിക്കേസുകളില്‍ ഒത്തുകളിച്ച് 8600 താൽക്കാലികക്കാരെ പിരിച്ചുവിട്ടു. പെന്‍ഷന്‍ പറ്റി പിരിഞ്ഞ 6000 പേര്‍ക്ക്​ പകരം നിയമനം നല്‍കിയില്ല. 5300 ഷെഡ്യൂളുകള്‍ ഓടിയിരുന്ന കെ.എസ്​.ആർ.ടി.സിയില്‍ ഇപ്പോള്‍ 3400 എണ്ണമാണ് ഓടുന്നത്. ഓടിക്കൊണ്ടിരുന്ന ഒന്നാന്തരം ബസുള്‍പ്പെടെ 2885 ബസുകള്‍ കൂട്ടിയിട്ട് നശിപ്പിച്ചു. കെ.എസ്​.ആർ.ടി.സിക്ക് ബജറ്റില്‍ അനുവദിച്ച തുക ഉപയോഗിച്ചുവാങ്ങിയ ബസുകള്‍ കെസ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനിക്ക്​ നല്‍കുന്നു. ഇവിടെ ജീവനക്കാരെ പിരിച്ചുവിടണമെന്നു പറയുന്നവര്‍ ഈ പുതിയ കമ്പനിയില്‍ നൂറുകണക്കിന് പാര്‍ട്ടിക്കാരെ പുറംവാതിലിലൂടെ നിയമിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.