ശാർക്കര ദേവീ ക്ഷേത്രത്തിലെ മീനഭരണി ഉത്സവം സമാപിച്ചു

ആറ്റിങ്ങൽ: ശാർക്കര ദേവീ ക്ഷേത്രത്തിലെ മീനഭരണി ഉത്സവം ഗരുഡൻതൂക്കത്തോടെ സമാപിച്ചു. ചിറയിൻകീഴിനെയും പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള മേഖലയെയും ആഘോഷത്തിലാറാടിച്ച പത്ത് ദിവസം നീണ്ട ഉത്സവത്തിനാണ് കൊടിയിറങ്ങിയത്. പത്ത് കിലോമീറ്റർ പരിധിയിൽ മുപ്പതിടങ്ങളിൽനിന്നുള്ള ഉരുൾഘോഷയാത്രകൾ തിങ്കളാഴ്ച പുലർച്ചയാണ് ക്ഷേത്രത്തിൽ സമ്മേളിച്ചത്. ഉരുൾനേർച്ചക്കരുടെ ഉരുളും നാടൻകലാരൂപങ്ങൾ, വിവിധ വാദ്യമേളങ്ങൾ, ഫോട്ടുകൾ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രമുറ്റങ്ങൾ, പ്രധാന ജങ്​ഷനുകൾ, കാവുകൾ എന്നിവിടങ്ങളിൽനിന്നാണ്​ പുറപ്പെട്ടത്. ശാർക്കര ഉരുൾ ഘോഷയാത്രകളുടെ പ്രത്യേക സവിശേഷതകളിലൊന്നായ നാദസ്വരകച്ചേരികൾക്ക്​ നേതൃത്വം നൽകിയത്​ പതിവുപോലെ മധുര, തെങ്കാശി, കുൺടം എന്നിവിടങ്ങളിൽനിന്നുള്ള കലാകാരന്മാരും ഒപ്പം കേരളത്തിലെ അറിയപ്പെടുന്ന നാദസ്വര വിദ്വാന്മാരുമായിരുന്നു. താളമേളങ്ങളുടെയും വിവിധകലാപ്രകടനങ്ങളാലും രാവേറുംവരെ മുഖ്യപാതകൾ ആഘോഷമയമായിരുന്നു. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ഉത്സവം നടക്കാത്തതിനാൽ ഗരുഡൻ തൂക്ക വഴിപാടുകൾ നടന്നിരുന്നില്ല. മുൻ വർഷങ്ങളിൽ രജിസ്റ്റർ ചെയ്തിരുന്ന ഭക്തന്മാർക്കാണ് ഈ വർഷം തൂക്കവില്ലേറുവാൻ അവസരം ലഭിച്ചത്. പുലർച്ച ആരംഭിച്ച തൂക്കവഴിപാടുകൾ രാത്രിയോടെയാണ് സമാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.