നെടുമങ്ങാട്: മഅ്ദിൻ സി എം കാമ്പസിൽ സാഹ്ദറ സ്റ്റുഡന്റ്സ് ഫെസ്റ്റിവൽ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. പാഠ്യവിഷയങ്ങൾക്ക് പുറമെ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ വിദ്യാർഥികൾ ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു. മഅ്ദിൻ അക്കാദമി ചെയർമാൻ ബദ്റുസദാത്ത് സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി സംഗമത്തിൽ മുഖ്യാതിഥിയായിരുന്നു. ഫെസ്റ്റിവലിൽ നൂറിലധികം മത്സരങ്ങളും മൂന്ന് വ്യത്യസ്ത സെഷനുകളും നടന്നു. സാഹിത്യകാരൻ സലിൻ മാങ്കുഴി സന്ദേശ പ്രഭാഷണം നടത്തി. എ. ജയകുമാർ, നസീറുദ്ദീൻ ജൗഹരി കല്ലറ, ഷാൻ സഖാഫി ബീമാപള്ളി, ഷംനാദ് വാളിക്കോട്, സക്കരിയ അദനി പെരിന്തൽമണ്ണ, നസീർ അദനി മലപ്പുറം, അബ്ദുൽഹയ്യ് അദനി താഴെക്കോട് എന്നിവർ പങ്കെടുത്തു. ഫോട്ടോ : മഅ്ദിൻ സി എം കാമ്പസിൽ സാഹ്ദറ സ്റ്റുഡന്റസ് ഫെസ്റ്റിവൽ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.