മ​ത്സ്യ​ക്ക​ച്ച​വ​ടം ചെ​യ്യു​ന്ന സ്ഥ​ല​ത്ത് മ​ാലി​ന്യം നിറഞ്ഞുകി​ട​ക്കു​ന്നു

മാലിന്യത്തിന് നടുവിൽ മത്സ്യക്കച്ചവടം; ഉപയോഗമില്ലാതെ പുതിയ കെട്ടിടം

കാട്ടാക്കട: മാലിന്യവും ദുര്‍ഗന്ധവും നിറഞ്ഞ് ഈച്ചകളുടെയും പുഴുക്കളുടെയും കേന്ദ്രമായി മാറിയ സ്ഥലത്ത് കച്ചവടം; ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം നടത്തിയശേഷം സൗകര്യമൊരുക്കാതെയിട്ടിരിക്കുന്നു. കാട്ടാക്കട പൊതുചന്തയിലാണ് ഈ ദുര്യോഗം.

രോഗങ്ങള്‍ പരത്താന്‍ ഇടയാക്കുന്നതായി മുന്നറിയിപ്പ് നല്‍കിയിട്ടും മാലിന്യ കേന്ദ്രത്തിലിരുന്നുതന്നെയാണ് കച്ചവടം. നാടെങ്ങും പകര്‍ച്ചപനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ മാലിന്യനിര്‍മ്മാര്‍ജ്ജനം നടത്തണമെന്ന ആവശ്യങ്ങള്‍ക്ക് യാതൊരു നടപടിയും സ്വീകരിക്കാത്ത അധികൃതര്‍ക്കെതിരെ പ്രതിക്ഷേധം ഉയരുന്നു.

ചന്തയിലെ മാലിന്യചാലില്‍വ മത്സ്യകച്ചവടം ഉള്‍പ്പെടെയുള്ള വ്യാപാരം നടത്തുന്നവര്‍ക്ക് ചര്‍മരോഗങ്ങള്‍ ഉള്‍പ്പെടെ പിടിപെട്ട് ദുരിതമനുഭവിക്കുന്നു. ഒരിക്കല്‍ ചന്തയില്‍ വന്നാല്‍ പിന്നീട് ഇവിടേക്ക് വരാന്‍ മടിക്കുന്നതരത്തില്‍ വൃത്തിഹീനമായിക്കിടക്കുകയാണ്.രൂക്ഷമായ ഈച്ച ശല്യവും ദുര്‍ഗന്ധവും കാരണം ചന്തയില്‍ നില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.

മത്സ്യകച്ചവടം നടത്തുന്നയിടത്ത് മാലിന്യം നിറഞ്ഞ് പുഴുക്കളാണ്. ഈ മലിനജലത്തിലൂടെ നടന്നു മാത്രമെ ഇവിടെ മത്സ്യം വാങ്ങാനെത്തുന്നവര്‍ക്കും കച്ചവടക്കാര്‍ക്കും എത്താനാകൂ. മത്സ്യക്കച്ചവടം നടത്തുന്നിടത്തും ഇതേസ്ഥിതിയാണ്. മത്സ്യകച്ചവടം നടത്തുന്നവര്‍ മൂക്കത്ത് വിരല്‍പിടിച്ചും കൈകാലുകളില്‍ പ്ലാസ്റ്റിക് കവറുകളിട്ടുമാണ് കച്ചവടം നടത്തുന്നത്. കാട്ടാക്കട ചന്തയിലെത്തിയാല്‍ സാംക്രമികരോഗം പിടിപെടുമെന്നതാണ് ഉറപ്പാണ്. അതുകൊണ്ട് അധികൃതരാരും ചന്തയിലേക്ക് തിരിഞ്ഞുനോക്കാറില്ലെന്ന് സ്ഥിരം കച്ചവടക്കാര്‍ പറഞ്ഞു.

ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തതോടെ അധികൃതര്‍ സ്ഥലം വിട്ടു.10 ലക്ഷത്തോളം രൂപ ചെലവിട്ട് നിര്‍മ്മിച്ച കെട്ടിടത്തിലേക്ക് മത്സ്യവ്യാപാരം മാറ്റുന്നതിനുവേണ്ടിയുള്ള സംവിധനങ്ങള്‍ സജ്ജമാക്കിയാല്‍ മത്സ്യകച്ചവടം മികച്ച സ്ഥലത്തേക്ക് മാറ്റാനാകും. എന്നാല്‍ ഇതൊന്നും ചെയ്യാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.

Tags:    
News Summary - Fish market amidst garbage; new building unused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.