തിരുവനന്തപുരം: നാലുദിവസം മുമ്പ് കരമനയിൽനിന്ന് കാണാതായ 14കാരിയെ ഇനിയും കണ്ടെത്താനായില്ല. തിരുവനന്തപുരം നേമം കരുമം വാർഡിൽ താമസിക്കുന്ന ലക്ഷ്മിയെയാണ് ഈ മാസം ഒമ്പത് മുതൽ കാണാതായത്.
പെൺകുട്ടി വെള്ളിയാഴ്‌ച പുലർച്ചെയാണ് വീടുവിട്ടിറങ്ങിയത്. തിരുവനന്തപുരം തമ്പാനൂർ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ വന്നിറങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇവിടെനിന്ന് പരശുറാം എക്സ്പ്രസിൽ കയറി പോയതായും ദൃശ്യങ്ങളിൽ കാണാം. എങ്ങോട്ടു പോയി എന്നത് അജ്ഞാതമായി തുടരുന്നു.
വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരമന പൊലീസ് വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. നഗരത്തിലെ വിവിധ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് കുട്ടി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ദൃശ്യം ഞായറാഴ്‌ചയോടെ ലഭിച്ചത്. തലമറച്ച് മാസ്‌ക് ധരിച്ച് കടന്നുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കരമന സ്‌റ്റേഷനിൽ അറിയിക്കണമെന്ന് പൊലീസ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.