വേളമ്മ, പാപ്പാട്ടി, കവിത എന്നിവരെ വെള്ളറട സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍
വെള്ളറട: കാരക്കോണത്ത് ബസ് യാത്രക്കിടെ കാരക്കോണം സ്വദേശി ജയലക്ഷ്മിയുടെ മാല പൊട്ടിച്ചു കടന്ന സംഘത്തെ വെള്ളറട പോലീസ് പിടികൂടി. കോയമ്പത്തൂര്‍ സ്വദേശികളായ വേളമ്മ (54), പാപ്പാട്ടി (53), കവിത( 55) എന്നിവരെയാണ് പിടികൂടിയത്. നവംബര്‍ മൂന്നിനായിരുന്നു ബസ് യാത്രക്കിടെ കാരക്കോണത്തുവച്ച് ബസില്‍ യാത്ര ചെയ്യുകയായിരുന്ന ജയലക്ഷ്മിയുടെ മാല മൂന്നംഗസംഘം കവര്‍ന്നത്.
പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും സംഘത്തെ പിടികൂടാന്‍ കഴിഞ്ഞില്ല. സംഘം അവിടെ നിന്ന് കുന്നത്തുകാലില്‍ ഇറങ്ങി അവിടെ നിന്ന് ഓട്ടോയില്‍ കയറി നെടിയാംകോടില്‍ എത്തുകയും അവിടെന്ന് മറ്റോരു ബസിൽ കയറുകയുമായിരുന്നു. വെള്ളറട പൊലീസ് സി.സി.ടി.വി നിരീക്ഷിച്ച് വരികയായിരുന്നു. ചൊവ്വാഴ്ച സംഘം നെയ്യാറ്റിന്‍കര ബസില്‍ യാത്ര ചെയ്യുന്നുണ്ടെന്ന വിവരം ലഭിക്കുകയായിരുന്നു. വെള്ളറട പോലീസ് സംഘം നെയ്യാറ്റിന്‍കരയിലേക്ക് തിരിച്ചു.
സി.സി.ടി.വി നിരീക്ഷണത്തില്‍ മൂന്നംഗ സംഘത്തെ മനസ്സിലാക്കിയ പോലീസ് ഇവരെ ബസില്‍ നിന്ന് പിടികൂടുകയായിരുന്നു. ബസില്‍ നിന്ന് പിടിച്ചിറക്കുന്നതിനിടെ ഓടി രക്ഷപെടാനുള്ള ശ്രമം നടത്തിയെങ്കിലും പോലീസ് സംഘം കീഴ്‌പ്പെടുത്തുകയായിരുന്നു. സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ പ്രസാദ്, എസ്.ഐ അന്‍സാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അഖിലേഷ്, അനീഷ്, രാജ് മോഹന്‍, ശാലിനി, ജെസീം അടങ്ങുന്ന സംഘമാണ് മൂന്നംഗ സംഘത്തെ പിടികൂടിയത്. സംഘത്തെ വെള്ളറട സ്‌റ്റേഷനില്‍ എത്തിച്ച് പരിശോധന നടത്തിയപ്പോള്‍ ഇവരുടെ ബാഗില്‍ കവര്‍ച്ച ചെയ്ത് സൂക്ഷിച്ചിരുന്ന പണം കണ്ടെത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് സംഘത്തെ കോടതിയില്‍ ഹാജരാക്കും. കവര്‍ച്ച ചെയ്യുന്ന സ്വർണം അതി വിദഗ്ധമായി ശരീരത്തിലെ പല ഭാഗങ്ങളില്‍ ഒളിപ്പിച്ചാണ് ഇവര്‍ കടക്കാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.