തിരുവനന്തപുരം: ബികോം ഫെസ്റ്റിനോടനുബന്ധിച്ച് മറ്റ് വിദ്യാർഥികൾക്ക് എം.ജി കോളജിൽ പ്രവേശനം നിഷേധിച്ചു. ഇതിനെതുടർന്ന് വിദ്യാർഥികൾ കോളജ് കവാടം ഉപരോധിച്ചു. അരമണിക്കൂറിേലറെ നീണ്ട ചർച്ചക്കൊടുവിൽ എല്ലാകുട്ടികളെയും പ്രവേശിപ്പിച്ചതോടെ പ്രശ്നങ്ങൾ അവസാനിച്ചു. കോളജിലെ ബികോം വിഭാഗത്തിലെ കുട്ടികളുടെ ഫെസ്റ്റ് നടക്കുന്നെന്ന കാരണം പറഞ്ഞാണ് മറ്റ് ഡിപ്പാർട്മെന്റിലെ കുട്ടികൾക്ക് പ്രിൻസിപ്പൽ കോളജിലേക്ക് പ്രവേശനം നിഷേധിച്ചത്. കോളജിന്‍റെ പ്രധാന കവാടത്തിൽ തന്നെ വിദ്യാർഥികളെ തടഞ്ഞു. അതിനെ തുടർന്ന് വിദ്യാർഥികൾ പ്രതിഷേധിച്ച് ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു. വിവരമറിഞ്ഞ് പേരൂർക്കട പൊലീസ് സ്ഥലത്തെത്തി. പ്രിൻസിപ്പലുമായി നടത്തിയ ചർച്ചയെ തുടർന്ന് അരമണിക്കൂറിന് ശേഷം എല്ലാ വിദ്യാർഥികളെയും കോളജിലേക്ക് കടത്തിവിട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. 'മികവുത്സവം' ഉദ്ഘാടനം തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന്റെ സാക്ഷരതാ പരീക്ഷ 'മികവുത്സവ'ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടൂർ വനത്തിലെ വാൽപ്പാറ സെറ്റിൽമെന്റിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ജി. സ്റ്റീഫൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.