വിവേകാനന്ദപ്പാറയും തിരുവള്ളുവർ പ്രതിമയും ബന്ധിപ്പിച്ച്​ കണ്ണാടിപ്പാലം നിർമിക്കും

* 37 കോടി ചെലവിലാണ്​ പാലം നിർമിക്കുക കന്യാകുമാരി: വിവേകാനന്ദപ്പാറ​െയയും തിരുവള്ളുവർ പ്രതിമ​െയയും ബന്ധിപ്പിച്ച്​​ 37 കോടി ചെലവിൽ കണ്ണാടിത്തറയുള്ള പാലം നിർമിക്കുമെന്ന് മന്ത്രി ഇ.വി. വേലു അറിയിച്ചു. കന്യാകുമാരി സന്ദർശിച്ചശേഷമാണ്​ അദ്ദേഹം ഇക്കാര്യം അറിയിച്ചത്​. പാലത്തിനായുള്ള ടെൻഡർ ക്ഷണിച്ചിട്ടുണ്ട്​. ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കും. 72 മീറ്റർ നീളവും പത്ത് മീറ്റർ വീതിയുമുള്ള പാലം ഗ്ലാസ്​ പോലെ സുതാര്യമായ വസ്തുക്കൾ ഉപയോഗിച്ചാണ്​ നിർമിക്കുക. വിനോദ സഞ്ചാരികൾക്ക് കടൽ സൗന്ദര്യമടക്കം ആസ്വാദിച്ച്​ നടന്നുപോകാൻ 'കണ്ണാടിപ്പാല'ത്തിലൂടെ കഴിയും. നിലവിൽ വിവേകാനന്ദപ്പാറയിൽ എത്തുന്നവർക്ക് കാലാവസ്ഥ പ്രതികൂലമായാൽ തിരുവള്ളുവർ പ്രതിമയിലേക്ക്​ ബോട്ട് സർവിസ് നടത്താനാവില്ല. ഇതിന് പരിഹാരമായാണ്​ പാലം നിർമിക്കുന്നത്​. മന്ത്രി മനോ തങ്കരാജ്, എം.എൽ.എ രാജേഷ്​കുമാർ, കലക്ടർ എം. അരവിന്ദ്, മേയർ ആർ. മഹേഷ് എൻജിനീയർമാരായ ചന്ദ്രശേഖർ, ബാല മുരുകൻ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.