23ന് സെക്രട്ടേറിയറ്റ് മാർച്ച് കൊല്ലം: ഹൈകോടതി വിധിയനുസരിച്ച്, അംഗങ്ങൾക്കെല്ലാം വോട്ടവകാശം നൽകി എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ ഈ മാസം 23ന് സെക്രട്ടേറിയേറ്റ് മാർച്ച് നടത്തും. വാർഷിക റിട്ടേണും ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റും തുടർച്ചയായി ആറുവർഷം ഫയൽ ചെയ്യാതിരുന്നതുമൂലം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ ഭരണസമിതി അംഗങ്ങൾ അയോഗ്യരായിരിക്കുകയാണെന്ന് സംയുക്ത സമരസമിതി ചെയർമാൻ ഗോകുലം ഗോപാലൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എസ്.എൻ.ഡി.പി യോഗത്തിൽ ജനാധിപത്യം ഉറപ്പുവരുത്തുന്നതിനുള്ള അന്തിമപോരാട്ടത്തിന് തുടക്കം കുറിക്കുകയാണ്. എല്ലാവർക്കും വോട്ടവകാശം നൽകാനുള്ള ഹൈകോടതി വിധിയനുസരിച്ച് നടത്തുന്ന തെരഞ്ഞെടുപ്പിൽ നടേശൻ ജയിക്കുകയാണെങ്കിൽ അത് തങ്ങൾ അംഗീകരിക്കും. 10 ശതമാനം വോട്ടുപോലും അദ്ദേഹത്തിന് ലഭിക്കില്ല. വിധി സർക്കാർ നടപ്പാക്കുമെന്ന് തന്നെയാണ് തങ്ങൾക്ക് ലഭിച്ചിട്ടുള്ള സൂചന. വെള്ളാപ്പള്ളി നടേശന്‍റെ നേതൃത്വത്തിലുള്ള കഴിഞ്ഞ 25 വർഷത്തെ യോഗപ്രവർത്തനത്തിൽ അംഗങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങളും ആനുകൂല്യങ്ങളും സ്വന്തം കുടുംബത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. പാവപ്പെട്ടവരെ തീർത്തും അവഗണിച്ചു. സത്യസന്ധവും സുതാര്യവുമായ പ്രവർത്തനമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം-എസ്.എൻ ട്രസ്റ്റ് സംരക്ഷണ സമിതി ചെയർമാർ ഡി. രാജ്കുമാർ ഉണ്ണി, ശ്രീനാരായണ സേവാസംഘം കൺവീനർ പി.പി. രാജൻ, ശ്രീനാരായണ സഹോദര ധർമവേദി സെക്രട്ടറി സൗത്ത് ഇന്ത്യൻ വിനോദ്, എസ്.എൻ.ഡി.പി യോഗം വിമോചന സമിതി സെക്രട്ടറി കെ.എം. സന്തോഷ് കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.