തിരുവനന്തപുരം: നമ്മൾ പാഴാക്കുന്ന വിഭവങ്ങൾ മറ്റൊരാൾക്ക് അവകാശപ്പെട്ടതാണെന്ന ബോധ്യം ഓരോരുത്തരിലും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക ഉപഭോക്തൃ അവകാശ ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനവും സർക്കാറിന്‍റെ ഒന്നാം വാർഷികത്തിന്‍റെ ഭാഗമായി സംസ്ഥാന പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പ് നടപ്പാക്കുന്ന അഞ്ച് പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ ഉപഭോക്തൃസംരക്ഷണ നിയമം നടപ്പായതോടെ സംസ്ഥാനത്ത് മെച്ചപ്പെട്ട ഉപഭോക്തൃ സൗഹൃദാന്തരീക്ഷം രൂപപ്പെട്ടിട്ടുണ്ട്. സമ്പൂർണ ഉപഭോക്തൃ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. 2024ഓടെ ആഗോളതലത്തിൽ ഡിജിറ്റൽ ധനമേഖല കൂടുതൽ ശക്തമാകും. ഡിജിറ്റൽ ധനകാര്യമേഖലയിൽ നൂതന അവസരങ്ങൾ വരുമ്പോൾതന്നെ അത് ഉയർത്തുന്ന വെല്ലുവിളികളും അപകടങ്ങളും കാണേണ്ടതുണ്ട്. ഡിജിറ്റൽ പണമിടപാടുമായി ബന്ധപ്പെട്ട ചതിക്കുഴികൾ മുന്നിൽക്കണ്ട് കരുതലോടെ നീങ്ങണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പ് ഓഫിസുകളിലെ സമ്പൂർണ ഡിജിറ്റലൈസേഷൻ സംവിധാനം, പൊതുവിതരണ സംവിധാനത്തിൽ ഭക്ഷ്യധാന്യങ്ങളുടെ ചരക്കുനീക്കം നിരീക്ഷിക്കുന്നതിനുള്ള ജി.പി.എസ് സംവിധാനം, റേഷൻ കടകൾ ഡിജിറ്റലായി പരിശോധിക്കുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ, ചെറുകിട വ്യാപാരസ്ഥാപനങ്ങളിലെ ബില്ലിങ്-അളവുതൂക്ക സംവിധാനങ്ങൾ പരിശോധിക്കുന്നതിന് 'ജാഗ്രത' പദ്ധതി, പെട്രോൾ പമ്പുകളിൽ കൃത്യമായ അളവ് ഉറപ്പുവരുത്തുന്നതിനുള്ള'ക്ഷമത' പദ്ധതി എന്നിവയാണ് ചടങ്ങിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. മന്ത്രി ജി.ആർ. അനിൽ അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്‍റണി രാജു, റിട്ട. ജസ്റ്റിസ് കെ. സുരേന്ദ്ര മോഹൻ, സപ്ലൈകോ സി.എം.ഡി ഡോ. സൻജീവ് പട്ജോഷി, പൊതുവിതരണ ഉപഭോക്തൃ കമീഷണർ ഡോ. ഡി. സജിത്ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.