നെടുമങ്ങാട്: കളിക്കുന്നതിനിടെ, മരത്തിൽ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി പതിമൂന്നുകാരൻ മരിച്ചു. കരിപ്പൂരു മാണിക്കപുരം കുറുങ്ങണംകോട് തടത്തരികത്തു വീട്ടിൽ പരേതനായ സുരേഷിന്‍റെയും സിന്ധുവിന്‍റെയും ഏക മകൻ സൂരജ് (13) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. കളിച്ചുകൊണ്ടുനിന്ന സൂരജ് കയർ കഴുത്തിൽ കുരുങ്ങി പിടയുന്നതു കണ്ട അമ്മൂമ്മ പുഷ്പ ഓടിച്ചെന്ന് കയർ മുറിച്ചിട്ടു. ഇതിനിടെ, ഇവർ കാൽ വഴുതി സമീപത്തെ കുഴിയിൽ വീണു. ഇവർക്ക് പരിക്കേറ്റു. രണ്ടു പേരെയും ഉടൻ നെടുമങ്ങാട് ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും സൂരജ് മരിച്ചു. സാരമായി പരിക്കേറ്റ അമ്മൂമ്മ പുഷ്പയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂരജിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സൂരജ് മാണിക്കപുരം സെന്റ് തെരേസാസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. ഫോട്ടോ: സൂരജ് (13)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.