കെ.കെ. ശൈലജയുടെ പ്രസ്താവന സ്ത്രീവിരുദ്ധം -വിമൻ ജസ്റ്റിസ്

തിരുവനന്തപുരം: വർഷങ്ങളോളം അതിക്രമങ്ങൾ സഹിച്ച് തുറന്നുപറയുന്ന സ്ത്രീകളോട് യോജിപ്പില്ലെന്ന മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ പ്രസ്താവന സ്ത്രീവിരുദ്ധമാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എ. ഉഷാകുമാരി പ്രസ്താവിച്ചു. പരാതി പറയാൻ സ്ത്രീകൾ എന്തിനാ വർഷങ്ങളോളം കാത്തിരിക്കുന്നതെന്ന കെ.കെ. ശൈലജയുടെ ചോദ്യം അതിജീവിതരോടുള്ള അവഹേളനമാണ്. നിരവധി ട്രോമകളിലൂടെ കടന്നുപോകുന്ന പെൺജീവിതാവസ്ഥകളെ വിലകുറച്ച്​ കാണിക്കുന്ന വർത്തമാനങ്ങളാണ് ഉത്തരവാദപ്പെട്ട ഒരാളിൽനിന്നുണ്ടായിരിക്കുന്നത്. പ്രിവിലേജുകളുടെ സ്ത്രീവിരുദ്ധ പൊതുബോധത്തിൽനിന്നുളവാകുന്ന വിമർശനങ്ങൾ അതിജീവിതർക്കെതിരെ ഉന്നയിക്കുന്നത് വിപരീതഫലം ചെയ്യുമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.