ബൈക്കിടിച്ച് പരിക്കേറ്റ വയോധിക മരിച്ചു

ഓയൂർ: ഓടാനാവട്ടത്ത് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു. ഓടനാവട്ടം കുന്നത്ത് കടയിൽ പുത്തൻവീട്ടിൽ തങ്കച്ചന്‍റെ ഭാര്യ തങ്കമ്മ (70) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട്​ അഞ്ചിന് ഓടനാവട്ടം റെഡി വളവിന് സമീപമായിരുന്നു അപകടം. റോഡരികിലൂടെ നടന്നുപോയ തങ്കമ്മയെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ, കഴിഞ്ഞ ദിവസം വെളുപ്പിന് 3.45 നാണ് മരിച്ചത്. സംസ്കാരം പിന്നീട്. മക്കൾ: ജോർജ്കുട്ടി, ലാലിമോൾ. മരുമക്കൾ: ലില്ലിക്കുട്ടി, സക്കറിയ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.