അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു

കോവളം: വിഴിഞ്ഞത്തുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. പെരിങ്ങമ്മല കാവുംപുറം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ പ്രസാദ് (47) ആണ് ബുധനാഴ്ച പുലർച്ചെ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ മരിച്ചത്. രണ്ടിന്​ മുക്കോല ഗീതാഞ്ജലി ആശുപത്രിക്ക് മുന്നിൽ, പ്രസാദ് ഓടിച്ചിരുന്ന ഓട്ടോയിൽ എതിർവശത്ത് നിന്നെത്തിയ കാറിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ തകർന്ന ആട്ടോയുടെ മുൻവശത്ത് ഉള്ളിൽ കുടുങ്ങിക്കിടന്ന പ്രസാദിനെ ഓട്ടോ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ഒരാഴ്ചയായി ഐ.സി.യുവിൽ വെന്റിലേറ്ററിലായിരുന്നു. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന മുല്ലൂർ സ്വദേശി തങ്കരാജിനും പരിക്കേറ്റിരുന്നു. ഭാര്യയും രണ്ട് മക്കളും ഭാര്യാ മാതാവുമടങ്ങിയ നിർധന കുടുബത്തിന്റെ ഏക ആശ്രയമാണ് പ്രസാദിന്റെ മരണത്തോടെ നഷ്ടമായത്. ഭാര്യ: കവിത കുമാരി. മക്കൾ: ആതിര, ആദിത്യൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.